രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോഴികളുമായി പ്രതിഷേധ പ്രകടനം; മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പരാതി

Published : Aug 22, 2025, 03:52 PM ISTUpdated : Aug 22, 2025, 03:56 PM IST
Rahul Mamkootathil protest

Synopsis

മിണ്ടാപ്രാണിയോട് അതിക്രൂരത കാണിച്ച മഹിളാ മോർച്ച നേതാക്കൾക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.

പാലക്കാട്: യുവനടിക്ക് അശ്ലീലസന്ദേശം അയച്ചെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോഴികളുമായി പ്രതിഷേധ പ്രകടനം നടത്തിയ മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പരാതി. രാഹുൽ മാങ്കൂത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ ജീവനുള്ള കോഴികളെ വെച്ച് നടത്തിയ മാർച്ചിൽ ഒരു കോഴി ചത്തിരുന്നു. മിണ്ടാപ്രാണിയോട് അതിക്രൂരത കാണിച്ച മഹിളാ മോർച്ച നേതാക്കൾക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. പാലക്കാട് സ്വദേശി ഹരിദാസ് മച്ചിങ്ങൽ മൃഗസംരക്ഷണ മേധാവിക്കും അനിമൽ വെൽഫെയർ ബോർഡിനും എസ് പിക്കും പരാതി നൽകിയത്.

രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്‍റെ പാലക്കാടുള്ള എംഎൽഎ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോർച്ച പ്രവർത്തകർ സമരം നടത്തിയത്. പാലക്കാട് : യുവനടിക്ക് അശ്ലീലസന്ദേശം അയച്ചെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. മണപ്പുള്ളിക്കാവിനടുത്തുള്ള എംഎൽഎ ഓഫീസിലേക്ക് നാലു കോഴികളുമായിട്ടായിരുന്നു മാർച്ച്. 'ഹു കെയേഴ്‌സ്' എന്ന് കോഴിയുടെ രൂപത്തിൽ എഴുതിയ പ്ലക്കാർഡുകളുമായാണ് പ്രവർത്തകരെത്തിയത്. പ്രതിഷേധത്തിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. ഇതിനിടെ പ്രതിഷേധക്കാരുടെ കയ്യിൽ നിന്നു പിടിവിട്ടു പോയ കോഴികളെ പ്രവർത്തകർ തന്നെ പിടിച്ചുകൊണ്ടുപോയി.

PREV
Read more Articles on
click me!

Recommended Stories

ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'
2 ദിവസം സമയം തരൂ, ദേശീയ പാത അതോറിറ്റിയുടെ ഉറപ്പ്; 'ഡിസംബർ എട്ടിനുള്ളിൽ തകർന്ന സർവീസ് റോഡ് ഗാതാഗത യോഗ്യമാക്കും'