കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ അന്തേവാസിക്കെതിരെ പീഡനശ്രമമെന്ന് പരാതി; കേസെടുത്ത് പൊലീസ്

Published : May 04, 2024, 07:12 PM ISTUpdated : May 04, 2024, 07:14 PM IST
കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ അന്തേവാസിക്കെതിരെ പീഡനശ്രമമെന്ന് പരാതി; കേസെടുത്ത് പൊലീസ്

Synopsis

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നന്ദു എന്നയാൾക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിക്കെതിരെ പീഡന ശ്രമം. കാസർകോട് സ്വദേശിയായ 18കാരിക്കെതിരെയായിരുന്നു രണ്ട് ദിവസം മുമ്പ് അതിക്രമം. മാനസികാരോഗ്യകേന്ദ്രത്തിൽ പ്ലംബിങ്ങ് ജോലിക്കെത്തിയ ആളായിരുന്നു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഭയന്ന് പെൺകുട്ടി ഒച്ചവച്ചതോടെ, സംഭവം പുറത്തറിഞ്ഞു.

തുടർന്ന്  പെൺകുട്ടിയുടെ പരാതിപ്രകാരം നന്ദു എന്നയാൾക്കെതിരെ മെഡി.കോളേജ് പൊലീസ് ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്. നിലവിൽ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. പെൺകുട്ടിയുടെ  വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നും കൂടുതൽ പരിശോധനകൾ  പൂർത്തിയാവാനുണ്ടെന്നും ഇതിനുശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. 

 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ