സിദ്ധാർത്ഥിനെതിരെ മരണശേഷവും പരാതി കെട്ടിച്ചമച്ചു; മരിച്ചയാൾക്കെതിരായ പരാതി പരിശോധിക്കാൻ ഐസിസി യോഗം ചേർന്നു

Published : Mar 01, 2024, 06:27 PM ISTUpdated : Mar 01, 2024, 07:42 PM IST
സിദ്ധാർത്ഥിനെതിരെ മരണശേഷവും പരാതി കെട്ടിച്ചമച്ചു; മരിച്ചയാൾക്കെതിരായ പരാതി പരിശോധിക്കാൻ ഐസിസി യോഗം ചേർന്നു

Synopsis

അതേസമയം, മകന്‍റെ മരണത്തിൽ ഡീനെയും പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥിൻ്റെ കുടുംബം രംഗത്തെത്തി. സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തുകയും മർദിക്കുകയും ചെയ്തിരുന്നു.

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിനെതിരെ മരണശേഷവും പരാതി കെട്ടിച്ചമച്ചു. മരിച്ചയാൾക്കെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര പരാതി പരിഹാരസമിതി രണ്ടുദിവസം യോഗവും ചേർന്നിരുന്നു. അതേസമയം, മകന്‍റെ മരണത്തിൽ ഡീനെയും പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥിൻ്റെ കുടുംബം രംഗത്തെത്തി. സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തുകയും മർദിക്കുകയും ചെയ്തിരുന്നു.

അതേസമയം, വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വെറ്ററിനറി കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണം പത്തായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.

സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്ത് വെച്ചായിരുന്നു സിദ്ധാർത്ഥിനെതിരെ ആൾക്കൂട്ട വിചാരണ നടന്നത്. ആരും സഹായത്തിന് എത്താത്ത നിസ്സഹായതയിലായിരുന്നു സിദ്ധാർത്ഥ്. അടുത്ത സുഹൃത്തുക്കളാരും സഹായത്തിനെത്തിയിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. 

ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സർവകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാർത്ഥി പ്രതിനിധി കൂടിയാണ് അറസ്റ്റിലായ അരുൺ. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന ശരിവക്കുന്ന തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. 

വെറും 3 വർഷം, കേരളത്തിലെ 15,000 കിലോമീറ്റർ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലെത്തി; പ്രഖ്യാപനവുമായി മന്ത്രി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്