
പത്തനംതിട്ട: പത്തനംതിട്ടയിൽ ഫർണിച്ചർ കടയിലെ ജീവനക്കാരനെ പൊലീസുകാരനടങ്ങിയ സംഘം മർദ്ദിച്ചെന്ന് പരാതി. പുത്തൻപീടിക സ്വദേശി അഭിജിത്തിനാണ് മർദ്ദനമേറ്റത്. പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്നും അഭിജിത് പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പത്തനംതിട്ട നഗരത്തിലെ ചുരുളിക്കോടുള്ള ഫർണിച്ചർ കടയിൽ വച്ചാണ് സംഭവം. കടയിൽ നിന്ന് വാങ്ങിയ ഫർണിച്ചർ വാഹനത്തിൽ കയറ്റുന്നത് സംബന്ധിച്ച തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കടയിൽ സാധനം വാങ്ങാനെത്തിയ കുടുബത്തിനായി അഭിജിത്ത് പിക്ക് അപ്പ് വാൻ വിളിച്ചു.
എന്നാൽ ഓട്ടം പോകാൻ പിക്ക് അപ്പ് ഡ്രൈവർ തയ്യാറായിരുന്നില്ല. ഇതിനെ ചൊല്ലി പിക്ക്അപ്പ് ഡ്രൈവറും അഭിജിത്തും തമ്മിൽവാക്കേറ്റമായി. തുടർന്നാണ് പിക്ക് അപ്പ് ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന സംഘം അഭിജിത്തിനെ അകാരണമായി മർദ്ദിച്ചത്. പത്തനംതിട്ട സ്റ്റേഷനിലെ പൊലീസുകാരനായ റഷീദും ഇക്കൂട്ടത്തിലുണ്ടായിരുന്നെന്നാണ് അഭിജിത്ത് പറയുന്നത്. പിടിച്ചു മാറ്റാൻ വന്നവരെ അഭിജിത്ത് ഭീഷണിപ്പെടുത്തിയെന്നും അക്ഷേപമുണ്ട്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങളടക്കം നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറാവുന്നില്ലെന്നാണ് അഭിജിത്തിന്‍റെ പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam