പൊലീസ് ‌ട്രെയിനിം​ഗ് കോളേജിലെ ഡെപ്യൂട്ടേഷൻ പരീക്ഷ പേപ്പർ ചോർന്നതായി പരാതി; മാർക്ക് ദാനം ചെയ്തെന്നും ആക്ഷേപം

Published : Apr 30, 2026, 09:21 AM ISTUpdated : Apr 30, 2026, 01:46 PM IST
exam questionn paper

Synopsis

വിവിധ യൂണിറ്റുകളിൽ നിന്നുള്ള പൊലീസുകാരിൽ നിന്നുമാണ് പരീക്ഷ നടത്തിയത്. നിയമപരിജ്ഞാനം ഉൾപ്പെടെയായിരുന്നു ടെസ്റ്റ്. പലർക്കും ലഭിച്ച മാർക്കുകളിൽ സംശയമെന്നാണ് പൊലീസുകാരുടെ ആക്ഷേപം.

തിരുവനന്തപുരം: തിരുവനന്തപുരം പൊലിസ് ട്രെയിനിംഗ് കോളജിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടനത്തായി പരാതി. പൊലീസുകാർക്ക് നിയമബോധമുണ്ടോയെന്നതുള്‍പ്പെടെ പരിശോധിക്കാനാണ് ടെസ്റ്റ് നടത്തിയത്. എന്നാൽ ചോദ്യപേപ്പർ ചോർന്നുവെന്നാണ് പരാതി. പലർക്കും ലഭിച്ചിരിക്കുന്ന മാർക്ക് പുറത്തുവന്നതോടെയാണ് സേനക്കുള്ളിൽ ചർച്ച തുടങ്ങിയത്. മാർക്ക് ദാനം നടത്തുകയോ ചോദ്യ പേപ്പർ ചോരുകയോ ചെയ്തുവെന്നാണ് ആരോപണം. പരീക്ഷയെ കുറിച്ച് അന്വേഷിക്കണെമന്നാവശ്യപ്പെട്ട് ചില പൊലിസുകാർ ഡിജിപിക്കും പരാതി നൽകി. എന്നാൽ പരീക്ഷ നടത്തിപ്പ് തീർത്തും സുതാര്യമായിരുന്നുവെന്നാണ് പിടിസി പ്രിൻസിപ്പൽ പ്രതികരിച്ചത്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രിയദർശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‍രിവാൾ; 'ദില്ലി, പഞ്ചാബ് മാതൃക മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കുന്നതിൽ സന്തോഷം'
സൗജന്യം തടയാൻ ഓര്‍ഡിനറി ബസുകൾ കൂട്ടത്തോടെ സിറ്റി ഫാസ്റ്റ് ആക്കിയോ? വിശദീകരണവുമായി കെഎസ്ആര്‍ടിസി, 'വ്യാജ പ്രചാരണം നടത്തരുത്'