എക്സിറ്റ് പോളുകൾ കാര്യമാക്കുന്നില്ല, നേരത്തെയും തെറ്റിയിട്ടുണ്ട്; ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് നേടി എൽഡിഎഫ് വിജയിക്കുമെന്ന് മുഹമ്മദ് റിയാസ്

Published : Apr 30, 2026, 09:09 AM IST
muhammed riyas

Synopsis

സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. പകുതിയിലധികം ന്യൂനപക്ഷ വോട്ടർമാരുള്ള മണ്ഡലത്തിലാണ് താൻ മത്സരിക്കുന്നത്.

കോഴിക്കോട്: എക്സിറ്റ് പോളുകൾ കാര്യമാക്കുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നേരത്തെയും തെറ്റിയിട്ടുണ്ടെന്നും ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും മുഹമ്മദ് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. പകുതിയിലധികം ന്യൂനപക്ഷ വോട്ടർമാരുള്ള മണ്ഡലത്തിലാണ് താൻ മത്സരിക്കുന്നത്. ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് വോട്ട് നേടി എൽ ഡി എഫ് വിജയിക്കും. കോഴിക്കോട് ജില്ലയിൽ എൽ ഡി എഫിന് വീഴ്ചകൾ ഉണ്ടാകില്ല. വടകര താലൂക്കിൽ നേരത്തെ തന്നെ കുറഞ്ഞ വോട്ടാണ് ഇടതുമുന്നണിക്ക് കിട്ടിയതെന്നും ഇത് മനസ്സിലാക്കി തിരുത്തൽ നടത്തിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു; മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല
തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ