'ഭർത്താവും വീട്ടുകാരും ലിജിനയെ നിരന്തരം മർദ്ദിച്ചിരുന്നു';യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ പരാതി

Published : Feb 12, 2022, 01:14 PM ISTUpdated : Feb 12, 2022, 02:19 PM IST
'ഭർത്താവും വീട്ടുകാരും ലിജിനയെ നിരന്തരം മർദ്ദിച്ചിരുന്നു';യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ പരാതി

Synopsis

പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ലിജിനയെ നിരന്തരം മർദ്ദിച്ചിരുന്നെന്ന് സഹോദരി ബിജിന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ ട്രെയിനിന് മുന്നിൽ ചാടി യുവതി ആത്മഹത്യ (Suicide) ചെയ്തതിന് പിന്നില്‍ സ്ത്രീധന പീഡനമെന്ന് (Dowry Harassment)  പരാതി. പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ലിജിനയെ നിരന്തരം മർദ്ദിച്ചിരുന്നെന്ന് സഹോദരി ബിജിന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചൊവ്വാഴ്ച്ചയാണ് ചാലിയം സ്വദേശി ലിജിന ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.

സഹോദി ലിജിനക്ക് ഭർത്താവിൻ്റെയും വീട്ടുകാരുടേയും ഭാഗത്ത് നിന്നുണ്ടായത് കൊടിയ പീഡനമായിരുന്നുവെന്ന് ബിജിന പറഞ്ഞു.
വിവാഹ സമയത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഭര്‍ത്താവ് ഷാലു പിന്നീട് ക്വാറി ബിസിനസിലേക്ക് മാറി. സാമ്പത്തികമായി മെച്ചപെട്ടതോടെയാണ് ഷാലു കൂടുതല്‍ സ്വര്‍ണാഭരണങ്ങളും പണവും ആവശ്യപെട്ട് സഹോദരിയെ ഉപദ്രവിക്കാൻ തുടങ്ങിയതെന്നും ബിജിന പറഞ്ഞു. പീഡനം സഹിക്കാൻ കഴിയാതെയാണ് ലിജിന ട്രെയിനിന് മുന്നിൽ ചാടി മരിച്ചതെന്നും ബിജിന പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപെട്ട് കുടുംബം എസ് പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വനിത കമ്മീഷനും പരാതി നല്‍കി.

Also Read: സ്ത്രീധന പീഡനം; ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവിനെതിരെ കേസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്