തന്റെ സ്പോർട്സ് സൈക്കിൾ അച്ഛന്റെ കൂട്ടുകാരന്റെ മകൾ മോഷ്ടിച്ചെന്ന് പരാതി; കുഴഞ്ഞുമറിഞ്ഞ കേസിൽ ഒടുവിൽ തീർപ്പ്

Published : Mar 23, 2024, 10:32 AM ISTUpdated : Mar 23, 2024, 10:34 AM IST
തന്റെ സ്പോർട്സ് സൈക്കിൾ അച്ഛന്റെ കൂട്ടുകാരന്റെ മകൾ മോഷ്ടിച്ചെന്ന് പരാതി; കുഴഞ്ഞുമറിഞ്ഞ കേസിൽ ഒടുവിൽ തീർപ്പ്

Synopsis

സ്പോർട്ട്സ് സൈക്കിളിനെ ചൊല്ലി തർക്കം, ആകെ കുഴഞ്ഞു മറിഞ്ഞ പരാതിയും കേസുമായി സംഭവം മാറുകയായിരുന്നു. \ ചിത്രം പ്രതീകാത്മകം

പാലക്കാട് :  സൈക്ലിംഗ് താരമായ പ്ലസ് വൺ വിദ്യാർത്ഥിനി തന്റെ സ്പോർട്ട്സ് സൈക്കിൾ മറ്റൊരു സൈക്ലിംഗ് താരം അപഹരിച്ചുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പരിഹരിച്ചു. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആലത്തൂർ ഡിവൈഎസ്പിക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി രമ്യമായി പരിഹരിച്ചത്.

തന്റെ പിതാവിന്റെ സുഹൃത്ത് അദ്ദേഹത്തിന്റെ മകൾക്ക് വേണ്ടി തന്റെ സ്പോർട്ട്സ് സൈക്കിൾ വാങ്ങിയെന്നും തിരികെ തരാത്തത് കാരണം തനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും നെൻമാറ സ്വദേശിനിയായ പരാതിക്കാരി കമ്മീഷനെ അറിയിച്ചു. ഒടുവിൽ പൊലീസിൽ പരാതി നൽകിയപ്പോൾ എതിർകക്ഷിക്കെതിരെ നടപടിയെടുക്കാതെ തന്റെ സൈക്കിൾ തിരികെ വാങ്ങി തന്നുവെന്നാണ് പരാതി.

എന്നാൽ കേരള ട്രയാതലോൺ അസോസിയേഷന് ഒരു കമ്പനി സ്പോൺസർ ചെയ്ത സ്പോർട്ട്സ് സൈക്കിൾ പരാതിക്കാരിയുടെ പിതാവിന്റെ സുഹൃത്തിന്റെ മകൾക്ക് പരിശീലനത്തിന് നൽകി, എന്നാൽ സൈക്കിൾ തന്റെ മകൾക്ക് സ്വന്തമായി കിട്ടിയതാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചെന്നും ആലത്തൂർ ഡി വൈ എസ് പി കമ്മീഷനെ അറിയിച്ചു. പിന്നീട് പരാതിക്കാരിയുടെ പിതാവിന്റെ ഇടപെടൽ വഴി സൈക്കിൾ തിരികെ വാങ്ങി നൽകിയിട്ടുണ്ട്.

തുടർന്ന് മലമ്പുഴയിൽ നടന്ന സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ എതിർകക്ഷിയുടെ മകൾ പരാതിക്കാരിയുടെ സൈക്കിൾ വാങ്ങി. എന്നാൽ തന്റെ മകൾക്ക് കമ്പനി സ്പോൺസർ ചെയ്ത സൈക്കിൾ തിരികെ നൽകിയില്ലെങ്കിൽ പരാതിക്കാരിയുടെ സൈക്കിൾ തിരികെ നൽകില്ലെന്ന് എതിർകക്ഷി പറഞ്ഞു. ഇതാണ് കേസായത്. തുടർന്ന് ട്രയാതലോൺ അസോസിയേഷനെയും സൈക്കിൾ നൽകിയ കമ്പനി പ്രതിനിധിയെയും വിളിച്ചുവരുത്തി സംസാരിച്ച് യാഥാർത്ഥ്യം എതിർ കക്ഷിയെ ബോധ്യമാക്കി പരാതിക്കാരിക്ക് സൈക്കിൾ തിരികെ വാങ്ങി നൽകിയതായി പൊലീസ് അറിയിച്ചു. 

മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന പരാതിക്കാരിയുടെ മനോവിഷമമാണ് പരാതിക്കിടയാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. ആലത്തൂർ ഡി.വൈ.എസ്.പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. 

കൊടും ക്രിമിനലുകൾ പരോളിലിറങ്ങി മുങ്ങുന്നു, പിടിക്കുന്നതിൽ പൊലീസിന് വൻ വീഴ്ച; കണക്കുകൾ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്
പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി