
കൊല്ലം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഉദ്ധരിച്ച് കൊല്ലം സ്വദേശിയായ അഭിഭാഷകൻ ആദർശാണ് ഡിജിപിക്ക് പരാതി നൽകിയത്. ക്രിമിനൽ ഗൂഡാലോചനയ്ക്കും തട്ടിക്കൊണ്ട് പോകലിനും കേസെടുക്കണമെന്ന് ആവശ്യം. തൻ്റെ മകളെ തട്ടിക്കൊണ്ട് പോകാൻ സുധാകരൻ ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
മക്കളെ തട്ടിക്കൊണ്ട് പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന് അദ്ദേഹത്തിൻ്റെ അടുപ്പക്കാരനായ കോൺഗ്രസ് നേതാവ് പറഞ്ഞുവെന്നാണ് പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ബ്രണ്ണൻ കോളേജിൽ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരൻ്റെ പരാമർശം തള്ളി കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിദ്യാർത്ഥി രാഷ്ട്രീയനാളുകൾക്ക് ശേഷവും കലുഷിതമായ കണ്ണൂരിലെ സജീവ രാഷ്ട്രീയ കാലത്ത് തൻ്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ വരെ സുധാകരൻ പദ്ധതിയിട്ടെന്ന് ഇതുവരെ പറയാത്ത ആരോപണം കൂടി പിണറായി ഉന്നയിച്ചതോടെ വിവാദം കൊഴുത്തു.
Also Read: 'മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു'; കെ സുധാകരനെതിരെ പിണറായി വിജയന്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam