'ഇത് ഉമ്മൻ ചാണ്ടിയുടെയും വിജയം', രാഹുലിന്‍റെ അറസ്റ്റിന് പിന്നാലെ റിനി പോസ്റ്റ് ചെയ്ത കുറിപ്പ് നീക്കണം എന്നാവശ്യം, പരാതി നൽകി അഭിഭാഷകൻ

Published : Jan 14, 2026, 05:57 PM IST
Rini ann george

Synopsis

രാഹുൽ മാങ്കൂട്ടത്തിന്‍റെ അറസ്റ്റിന് പിന്നാലെ ഇത് ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന നടി റിനി ആൻ ജോർജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കണമെന്ന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിന്‍റെ അറസ്റ്റിന് പിന്നാലെ ഇത് ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന നടി റിനി ആൻ ജോർജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കണമെന്ന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന സ്വന്തം അഭിപ്രായങ്ങൾക്ക് വിശ്വാസ്യതയുണ്ടാകാൻ ജീവിച്ചിരിപ്പില്ലാത്ത വ്യക്തികളുടെ പേര് അനാവശ്യമായി ഉപയോഗിച്ചു എന്നാണ് പരാതി. ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്ത് വിശ്വാസ്യ യോഗ്യമല്ലാത്ത അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്ന റിനിയുടെ പോസ്റ്റ് നീക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.

റിനി ആൻ ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഇത് ഉമ്മൻ ചാണ്ടിയുടെയും വിജയം…അതിജീവിതകൾ സരിതകളും അയാൾ ഉമ്മൻ ചാണ്ടിയും എന്ന് പ്രചരിപ്പിക്കുന്നവർക്കായി സമർപ്പിക്കുന്നു…യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആകാൻ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ച പേര് മറ്റൊരാളുടേതായിരുന്നു എന്നാൽ അദ്ദേഹത്തിന്റെ മരണം മുൻനിർത്തി അത് അട്ടിമറിക്കപ്പെടുകയായിരുന്നു... എന്നിട്ട് അദ്ദേഹത്തിന്റെ കല്ലറയിലും എന്തിന് ഗീവർഗീസ് പുണ്യാളന്റെ പള്ളിയിൽ വരെ അഭിനയിച്ചു തകർത്തു... എന്നാൽ പ്രസിഡന്റ് സ്ഥാനത്തെ കാലാവധി പൂർത്തീകരിക്കാൻ അയാൾക്ക് സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്.... അദ്ദേഹത്തിന്റെ പിൻഗാമി എന്ന് അവകാശ പെടുമ്പോഴും അദ്ദേഹത്തിന്റെ സ്വന്തം മകനെ പോലും ഒഴിവാക്കാനുള്ള സകല പരിശ്രമങ്ങളും നടത്തി... ഇപ്പോൾ ഇതാ സ്വയം അഭിനവ ഉമ്മൻ ചാണ്ടിയായി അവരോധിക്കാൻ ഉള്ള നാടകം നടത്തുന്നു... ഒന്നും ചെയ്യാത്ത തന്നെ, സരിതകൾ വന്നു നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന കഥകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു... സ്വയം ഉമ്മൻ ചാണ്ടി ആയി നടിക്കുന്ന ഈ വ്യക്‌തിയാൽ ഉപദ്രവിക്കപ്പെട്ട നിരവധി പെൺകുട്ടികളുടെ കേസുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം... പല യുവതികൾ ഇത്തരത്തിൽ അബോർഷൻ ചെയ്യപ്പെട്ടതായും വിവരങ്ങൾ ഉണ്ട്... ഇനിയും കണ്ടെത്താത്ത കേസുകളും വിവരങ്ങളും ഉണ്ടാകാം... പൈശാചികവും നിഷ്ടൂരവുമായ ലൈംഗീക പീഡനത്തിന് വിധേയയാക്കി എന്ന് പെൺകുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തുന്ന മൊഴികൾ പുറത്തു വന്നിട്ടും ഇത്തരത്തിൽ ഉള്ള ഒരു വ്യക്തിയുമായി ഉമ്മൻ ചാണ്ടിയെ പോലെ ഒരു നേതാവിനെ താരതമ്യപെടുത്തുന്നത് ന്യായമാണോ ?

കോൺഗ്രസിനെ നശിപ്പിക്കാൻ രാഷ്ട്രീയ പ്രേരിതമായി ഇറങ്ങി എന്ന് പറയുന്നവരോട് കോൺഗ്രസിനെ തോൽപ്പിക്കുക എന്നതല്ല ലക്ഷ്യം, കോൺഗ്രസിന്റെ അന്തസ്സിനെ നശിപ്പിക്കുന്ന ഹിംസാത്മകമായ ഇത്തരം പ്രവണതകളെ ഇല്ലാതാക്കുക എന്നതാണ്... അതിൽ ഏറ്റവും ആനന്ദിക്കുന്നതും ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവ് തന്നെയായിരിക്കും...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോടതിയിലെ പരസ്യ വിമർശനം; ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അതിജീവിതയുടെ അഭിഭാഷക ടി ബി മിനി
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം, കേരളത്തിൽ നാളെ ആറ് ജില്ലകൾക്ക് അവധി; തൈപ്പൊങ്കൽ ആഘോഷമാക്കാൻ കേരളവും