ട്രേഡ് യൂണിയൻ പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിരെ മുഖ്യമന്ത്രിക്ക് പരാതി

Published : May 16, 2025, 11:44 AM IST
ട്രേഡ് യൂണിയൻ പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിരെ മുഖ്യമന്ത്രിക്ക് പരാതി

Synopsis

പണിമുടക്കിന് നേതൃത്വം നൽകുന്ന സംഘടനാ നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.    

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന പണിമുടക്കിൽ സംസ്ഥാന സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിരെ മുഖ്യമന്ത്രിക്ക് പരാതി. സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരായ ഹൈക്കോടതി വിധി ലംഘിച്ചാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പണിമുടക്കമെന്നാണ് പരാതി. പണിമുടക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ച അഡ്വ.ചന്ദ്രചൂഡൻ നായരാണ് മുഖ്യമന്ത്രിക്കും പരാതി നൽകിയത്. പണിമുടക്കിന് നേതൃത്വം നൽകുന്ന സംഘടനാ നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.  

പണിമുടക്ക്  ജൂലൈ ഒന്‍പതിലേക്ക് മാറ്റിവച്ചു

2025 മെയ് 20-ന് നടക്കാനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ ഒന്‍പതിലേക്ക് മാറ്റിവച്ചു. വ്യാഴാഴ്ച ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം. മേയ് 20-ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കും. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും തുല്യമായ ജോലിക്ക് തുല്യമായ വേതനം നല്‍കുക, ഇപിഎഫ് പെന്‍ഷന്‍ കുറഞ്ഞത് 9,000 രൂപയാക്കുക തുടങ്ങി 17 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ