കേരള സാങ്കേതിക സർവകലാശാലയിൽ എഞ്ചിനീയറിംഗ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക വീഴ്ചയെന്ന് പരാതി

By Web TeamFirst Published Sep 30, 2021, 8:16 AM IST
Highlights

വീഴ്ചകൾ പരിശോധിക്കുമെന്നാണ് സാങ്കേതിക സർവകലാശാലയുടെ വിശദീകരണം. വിദ്യാർത്ഥികളുടെ പരാതി സിൻഡിക്കേറ്റ് പരിശോധിക്കും. മൂല്യനിർണയത്തിൽ വീഴ്ച വരുത്തുന്ന അധ്യാപകർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികളെടുക്കുമെന്നും വിശദീകരണമുണ്ട്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ (Kerala Technical University)എഞ്ചിനീയറിംഗ് പരീക്ഷാ(Engineering Exam) മൂല്യനിർണയത്തിൽ (Valuation)വ്യാപക വീഴ്ചയെന്ന് പരാതി. ലോകായുക്ത നിർദ്ദേശപ്രകാരം നടത്തിയ മൂല്യനിർണയത്തിൽ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾ പാസ്സായി. മൂല്യനിർണയങ്ങളിൽ അധ്യാപകർ വരുത്തുന്ന വീഴ്ച മൂലം വിദ്യാർത്ഥികൾക്ക് ക്യാംപസ് പ്ലേസ്മെന്റുകൾ അടക്കം നഷ്ടമാകുന്നുവെന്നാണ് ആക്ഷേപം.

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ബിടെക് ഏഴാം സെമസ്റ്റർ പരീക്ഷാ ഫലത്തിൽ സ്ട്രക്ചറർ അനാലിസിസ് പേപ്പറിന് കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാർത്ഥിക്ക് ലഭിച്ചത് 24 മാർക്ക്. മറ്റൊരാൾക്ക് 22 മാർക്ക്. പാസ് മാർക്ക് കിട്ടാതിരുന്ന രണ്ട് വിദ്യാർത്ഥികളും പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകി. മാർക്ക് 17ഉം 10ഉംമായി കുറഞ്ഞു. ഉത്തരകടലാസിന്റെ പകർപ്പ് പരിശോധിച്ച വിദ്യാർത്ഥികൾ, കൂടുതൽ മാർക്കിന് അർഹതയുണ്ടെന്ന് കാട്ടി ലോകായുക്തയ്ക്ക് പരാതി നൽകി. ലോകായുക്തയുടെ നിർദ്ദേശപ്രകാരം പരാതി പരിശോധിക്കാൻ സർവകലാശാല റിവ്യു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഈ മൂല്യനിർണയത്തിൽ വിദ്യാർത്ഥികൾക്ക് കിട്ടിയത് 76ഉം 46ഉം മാർക്ക്. രണ്ട് പേരും പാസ്സായി. പരിചയസമ്പന്നരല്ലാത്ത അധ്യാപകരെ മൂല്യനിർണയ ചുമതല ഏൽപ്പിക്കുന്നതാണ് വീഴ്ചകൾക്ക് കാരണമെന്നാണ് ആക്ഷേപമുയരുന്നത്

വീഴ്ചകൾ പരിശോധിക്കുമെന്നാണ് സാങ്കേതിക സർവകലാശാലയുടെ വിശദീകരണം. വിദ്യാർത്ഥികളുടെ പരാതി സിൻഡിക്കേറ്റ് പരിശോധിക്കും. മൂല്യനിർണയത്തിൽ വീഴ്ച വരുത്തുന്ന അധ്യാപകർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികളെടുക്കുമെന്നും വിശദീകരണമുണ്ട്.

click me!