
എറണാകുളം: ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ അടക്കമുള്ളവർ നൽകിയ ഹർജിയിൽ ആണ് നടപടി. ഹർജി ഈ മാസം 21ന് പരിഗണിക്കും. വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ അപേക്ഷ നൽകിയിട്ടും ബാലറ്റ് കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം. കുറ്റിയാടി മേഖലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് മുഹമ്മദ് സിനാനും മറ്റു ഉദ്യോഗസ്ഥരും. എന്നാൽ എന്നാൽ പല ഫെസിലിറ്റേഷൻ സെന്ററുകളിളും ഉദ്യോഗസ്ഥർക്ക് ആവശ്യമായ പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടില്ലെന്ന പരാതി ഉയർന്നിരുന്നു. അർഹരായ പലർക്കും പോസ്റ്റൽ ബാലറ്റ് കിട്ടാത്തത്തിൽ കോടതി നേരത്തെ ഇടപെട്ടിരുന്നു. എന്നാൽ അന്ന് വൈകിട്ട് 5 മണിക്ക് മുമ്പ് തന്നെ അർഹതപ്പെട്ടവർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുമെന്നും, വോട്ട് അവകാശം നിഷേധിക്കപ്പെടില്ലെന്നും ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ ഉറപ്പ് ലംഘിക്കപ്പെട്ടു എന്നാണ് പരാതിക്കാരുടെ ആക്ഷേപം. അവരുടേതായ കാരണത്താൽ അല്ലാതെ വോട്ട് അവകാശം നിഷേധിക്കപ്പെട്ടു. അതിനാൽ തന്നെ ഇതിന് ഉചിതമായ നടപടിയെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. എന്തുകൊണ്ട് പോസ്റ്റൽ ബാലറ്റ് ഉദ്യോഗാർസ്ഥർക്ക് കൃത്യമായ സമയത്ത് എത്തിക്കാൻ കഴിഞ്ഞില്ല എന്നത്തിന് മറുപടി നൽകാനാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടെണ്ണലിന് മുമ്പ് തന്നെ കേസ് പരിഗണിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam