സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്?; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല, നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക

Published : Oct 28, 2026, 08:45 AM IST
KSEB

Synopsis

സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല. ഇതിനായി സർക്കാർ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല. ഇതിനായി സർക്കാർ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഹിമാചൽ ആവശ്യപ്പെടുന്നത് യൂണിറ്റിന് 14.5 രൂപയാണ്. വില 12.50 രൂപയിലേക്ക് കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. ഇതുവരെ റെഗുലേറ്ററി കമ്മീഷന്റെ അനുമതിക്ക് അപേക്ഷിച്ചില്ല. സർക്കാർ അനുമതിക്ക് ശേഷം അപേക്ഷിക്കാനാണ് കെഎസ്ഇബി നീക്കം. ടെണ്ടറുകൾ വിളിച്ചിട്ടും പീക്ക് അവറിൽ കുറഞ്ഞ വിലക്ക് കരാറുകാരില്ല. അടുത്തമാസം പീക്ക് അവർ കമ്മി 738 മെ​ഗാവാട്ട് വരെയാണ്. ഹിമാചൽ വാഗ്ദാനം 864 മെ​ഗാവാട്ട് മുതൽ 1280 മെ​ഗാവാട്ട് വരെയാണ്. മെയ് വരെ വൈദ്യുതി നൽകാമെന്നും ഹിമാചൽ പ്രദേശ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംഎൽഎമാരുടെ നിലവിലെ ശമ്പളം അറിയാം, വർധിപ്പിക്കാൻ അതിവേഗ നീക്കം; 35 ശതമാനം വരെ കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്
പരാതി പിൻവലിക്കാൻ പണം ചോദിച്ചെന്ന ആരോപണം; കാർട്ടൺ ഇന്ത്യ എംഡിക്കെതിരെ നിയമ നടപടിയുമായി മുഹമ്മദ് ഷമ്മാസ്