പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണു

Published : Aug 12, 2025, 04:34 PM IST
perumbavur taluk hospital

Synopsis

ഇന്നലെ വൈകീട്ടായിരുന്നു അപകടം ഉണ്ടായത്

പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പേവാർഡ് മുറിയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു. ഗ്രൗണ്ട് ഫ്ലോറിലെ എ വൺ മുറിയുടെ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം ഉണ്ടായത്. ഇതിന് തൊട്ടുമുൻപ് ഇവിടെ ഉണ്ടായിരുന്ന രോ​ഗിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ വലിയൊരു അപകടമാണ് ഒഴിവായത്.

കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്. കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ട്. ഈ കെട്ടിടത്തിൽ രണ്ട് നിലകളിലായി 12 മുറികളാണ് ഉള്ളത്. ഗ്രൗണ്ട് ഫ്ലോറിലെ എ വൺ മുറിയുടെ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്. അപകടം നടക്കുന്നതിന് തൊട്ടുമുൻപാണ് ഇവിടെ ഉണ്ടായിരുന്ന രോ​ഗിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയത്. ഇത് പണം നൽകി ഉപയോ​ഗിക്കുന്ന മുറിയാണ്. കേരള ഹെൽത്ത്, റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയാണ് ഇത് നടത്തുന്നത്. ഈ മുറിയുടെ പല ഭാ​ഗങ്ങളിൽ കോൺക്രീറ്റ് പാളികൾ ഇളകിയും കമ്പികൾ പുറത്തേക്ക് തള്ളിയും ഇരിക്കുന്ന അവസ്ഥയാണ്.

കാലപ്പഴക്കം മൂലമുള്ള പ്രശ്നങ്ങൾ കെട്ടിടത്തിനുണ്ട്. അറ്റകുറ്റപ്പണികൾ നടത്തി കെട്ടിടം പിന്നെയും ഉപയോ​ഗിക്കുന്ന അവസ്ഥയാണ്. പുതിയൊരു കെട്ടിടം ഇതുവരെയും അനുവദിച്ച് കിട്ടിയിട്ടില്ല. അപക‌ടം നടന്ന ശേഷം ഈ മുറി അടച്ചുപൂട്ടിയിരിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം