
തിരുവനന്തപുരം: ദേശീയപാതയിൽ (National Highway) നിർമ്മാണത്തിലിരിക്കുന്ന റോഡിന്‍റെ വശങ്ങളിലെ ഭിത്തി ഇടിഞ്ഞുവീണു. കന്യാകുമാരി - തിരുവനന്തപുരം ദേശീയപാതയിലെ പുന്നക്കുളളത്താണ് സംഭവം. വിഴിഞ്ഞത്തിനും പൂവാറിനും ഇടയ്ക്ക് ചപ്പാത്തിനു മുകളിലെ കോൺക്രീറ്റ് സ്ലാബുകളാണ് കനത്ത മഴയിൽ ഇടിഞ്ഞുവീണത്. മേയ് മാസത്തിൽ പണി പൂർത്തിയാക്കേണ്ട ഹൈവേയിലാണ് സംഭവം. ഒരു വശത്തെ സ്ലാബുകൾ ഇളകിയിരിക്കുന്നുണ്ട്.
മുകളിലുള്ള സ്ലാബുകൾ ഇളകി താഴെ വീഴാനായ സ്ഥിതിയിലാണുള്ളത്. ഒരു വർഷം മുമ്പ് സ്ഥാപിച്ച സ്ലാബുകളാണ് ഇപ്പോൾ ഇളകിയിരിക്കുന്നത്. അപകട സാധ്യതയുണ്ടെന്നും ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് ഇങ്ങനെ സ്ലാബുകൾ ഇളകുന്നതെന്നും നാട്ടുകാർ പറയുന്നത്. സ്ലാബുകൾ ദേഹത്ത് വന്ന് വീഴുമോയെന്ന ഭീതിയിലാണെന്നും നാട്ടുകാർ പറയുന്നു.
എൽ & ടി ക്കാണ് നിർമ്മാണ കരാർ നൽകിയിരിക്കുന്നത്. നാഷണൽ ഹൈ വേ അതോറിറ്റി കരാറുകൾ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മാത്രമാണ് പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam