ഡി സോൺ കലോത്സവത്തിലെ സംഘർഷം; കെഎസ്‍യുക്കാരെ ആംബുലൻസിൽ കയറ്റിയ ഇൻസ്പെക്ടറിന് സസ്‌പെൻഷൻ

Published : Feb 02, 2025, 10:39 AM ISTUpdated : Feb 02, 2025, 02:24 PM IST
ഡി സോൺ കലോത്സവത്തിലെ സംഘർഷം; കെഎസ്‍യുക്കാരെ ആംബുലൻസിൽ കയറ്റിയ ഇൻസ്പെക്ടറിന് സസ്‌പെൻഷൻ

Synopsis

തൃശ്ശൂരിൽ ഡിസോൺ കലോത്സവ സംഘർഷത്തിനിടെ കെഎസ്‍യു പ്രവർത്തകരെ ആംബുലൻസിൽ കയറ്റിവിട്ടതിന്റെ പേരിൽ തൃശൂർ ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപിനെ സസ്പെൻഡ് ചെയ്തു. 

തൃശ്ശൂർ: മാളയില്‍ നടന്ന ഡി സോണ്‍ കലോത്സവത്തിലെ  സംഘര്‍ഷത്തെത്തുടര്‍ന്ന് കെഎസ് യു പ്രവര്‍ത്തകരെ ആംബുലന്‍സില്‍ കയറ്റിവിട്ട ചേര്‍പ്പ് സിഐയെ അന്വേഷണ വിധേയമായി സസ്പന്‍റ് ചെയ്തു. ചേര്‍പ്പ് സിഐ കെ.ഒ. പ്രദീപിനെയിരെയാണ് നടപടി. സംഘര്‍ഷം ഒഴിവാക്കാന്‍ മാള ഹോളിഗ്രേസ് കോളേജില്‍ നിന്ന് കെഎസ് യു പ്രവര്‍ത്തകരുമായി ചേര്‍പ്പ് സിഐ പുറത്തേക്ക് പോലീസ് ജീപ്പിലാണ് പോയത്.

പിന്നീട് കെഎസ് യു പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ എത്തിയതിനെത്തുടര്‍ന്ന് അതിലേക്ക് മാറാന്‍ അനുവദിക്കുകയായിരുന്നു. കെഎസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ ഉള്‍പ്പടെ സഞ്ചരിച്ച ഈ ആംബുലന്‍സ് കൊരട്ടിയില്‍ വച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. സംഘര്‍ഷമൊഴിവാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതില്‍ സേനയ്ക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. എന്നാല്‍ പൊലീസ് ജീപ്പില്‍ കൊണ്ടുവിട്ടിരുന്നെങ്കില്‍ ആംബുലന്‍സ് ആക്രമണം ഉണ്ടാകില്ലെന്ന് വിലയിരുത്തിയാണ് സസ്പന്‍ഷനെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

p>

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും