യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും സംഘർഷം; കെമിസ്ട്രി-ഇസ്ലാമിക് ഹിസ്റ്ററി വകുപ്പുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി

Published : Aug 27, 2019, 06:44 PM ISTUpdated : Aug 27, 2019, 06:47 PM IST
യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും സംഘർഷം; കെമിസ്ട്രി-ഇസ്ലാമിക് ഹിസ്റ്ററി വകുപ്പുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി

Synopsis

കഴിഞ്ഞ മാസം 12-നാണ് യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ ചേർന്ന് കുത്തികൊല്ലാൻ ശ്രമിച്ചത്.  

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും സംഘർഷം. കോളേജിലെ കെമിസ്ട്രി-ഇസ്ലാമിക് ഹിസ്റ്ററി വകുപ്പുകളിലെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് കോളജ് നേരെത്തെ വിട്ടു. വിദ്യാർഥിയെ വധിക്കാൻ ശ്രമിച്ചതുൾപ്പടെയുള്ള കേസുകൾ നിലനിൽക്കുന്ന കോളേജിലാണ് വീണ്ടും സംഘർഷമുണ്ടായിരിക്കുന്നത്. 

കഴിഞ്ഞ മാസം 12-നാണ് യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ ചേർന്ന് കുത്തികൊല്ലാൻ ശ്രമിച്ചത്.  കേസിൽ മുഖ്യപ്രതികളായ ശിവരഞ്ജിത്, നസീം, അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി