KSEB: കെഎസ്ഇബിയിലെ തർക്കം ഒത്തുതീർപ്പായി, സമരം പിൻവലിച്ച് യൂണിയനുകൾ

Published : May 06, 2022, 05:47 PM IST
KSEB: കെഎസ്ഇബിയിലെ തർക്കം ഒത്തുതീർപ്പായി, സമരം പിൻവലിച്ച് യൂണിയനുകൾ

Synopsis

പരസ്യ വിമർശനത്തിന് മുൻപ് ബോർഡ് മാനേജ്‌മെൻ്റുമായി ആലോചിക്കണമെന്നു അവശ്യപ്പെട്ടെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയ‍ർമാനും ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി (Conflict between KSEB And Officers association resolved). കെഎസ്ഇബിയിൽ സംഘടന പ്രവർത്തന സ്വാതന്ത്ര്യം സെക്രട്ടറി ഉറപ്പു നൽകിയിട്ടുണ്ടെന്നും ചർച്ച വിജയകരമാണെന്നും ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു. 

പരസ്യ വിമർശനത്തിന് മുൻപ് ബോർഡ് മാനേജ്‌മെൻ്റുമായി ആലോചിക്കണമെന്നു അവശ്യപ്പെട്ടെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു. ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളുടെ സ്ഥലംമാറ്റം ബോർഡ് പുനഃപരിശോധിക്കും. സ്ഥലം മാറ്റിയവരെ തിരികെ അതേ സ്ഥലത്ത് നൽകണം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടില്ല.

ഡയ്സ്നോണിൻ്റെ കാര്യത്തിൽ നിയമപരമായ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കും. മെമോക്ക് മറുപടികൾ നോക്കിയ ശേഷം തീരുമാനമെടുക്കുമെന്നും ബോർഡ് യോഗത്തില തള്ളിക്കയറ്റം വിശദീകരണം ലഭിച്ച ശേഷം തീരുമാനിക്കുമെന്നും പ്രഖ്യാപിച്ച സമരം ഒത്തുതീ‍ർപ്പാക്കുകയാണെന്നും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി