അയല്‍വാസികൾ തമ്മില്‍ സംഘര്‍ഷം; യുവാവിന് വെട്ടേറ്റു, ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

Published : Aug 26, 2025, 10:10 PM IST
Police Vehicle

Synopsis

മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു. കൊടക്കല്ല് സ്വദേശി വിഷ്ണുവിനാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷ്ണുവിന്‍റെ അയല്‍വാസിയായ മനീഷാണ് വെട്ടിയത്. വിഷ്ണുവും മനീഷും തമ്മിൽ മാസങ്ങൾക്ക് മുമ്പ് തല്ല് കൂടിയിരുന്നു. ആ കേസിൽ ശിക്ഷ കഴിഞ്ഞ് വിഷ്ണു ഇന്നാണ് ജയിലിൽ നിന്നും ഇറങ്ങിയത്. വൈകീട്ടാണ് വീണ്ടും ഇരുവരും തമ്മില്‍ സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ മനീഷ് കയ്യിൽ കരുതിയ ആയുധം കൊണ്ട് വിഷ്ണുവിനെ വെട്ടി. മനീഷിനെ പൊലീസ് കസ്റ്റഡിയർ എടുത്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്