കുമ്പളം ടോൾ പ്ലാസയിൽ ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇരട്ടി തുക; തര്‍ക്കം

By Web TeamFirst Published Dec 15, 2019, 12:52 PM IST
Highlights

പ്രതിഷേധത്തെ തുടർന്ന് ഫാസ് ടാഗ് ലൈനുകളിലൂടെയും ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടത്തിവിട്ടു . സാധാരണ ലൈനുകളിൽ പതിവിലും കൂടുതൽ തിരക്കുണ്ട്.

ദില്ലി: രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ് ടാഗ് സംവിധാനം ഭാഗികമായി നടപ്പാക്കി തുടങി. ഗതാഗത കുരുക്ക് കണക്കിലെടുത്താണ് പൂർണമായി നടപ്പാക്കുന്നത് അടുത്ത മാസം 15 വരെ നീട്ടിയത്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് ടോൾ പ്ലാസകളിൽ ഫാസ് ടാഗ് സംവിധാനം ഭാഗികമായെങ്കിലും നടപ്പാക്കുന്നത്. അരൂർ കുമ്പളം ടോൾ പ്ലാസയിൽ ഫാസ് ടാഗ് സംവിധാനത്തിൽ തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടായി. 

ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഈ വഴിഎത്തിയപ്പോൾ ഇരട്ടി തുക ഈടാക്കിയത് തർക്കത്തിന് ഇടയാക്കി. പിന്നീട് പ്രതിഷേധത്തെ തുടർന്ന് ഫാസ് ടാഗ് ലൈനുകളിലൂടെയും ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടത്തിവിട്ടു . സാധാരണ ലൈനുകളിൽ പതിവിലും കൂടുതൽ തിരക്കുണ്ട്. പാലിയേക്കരയിൽ  12 ഗേറ്റുകളിൽ 75% ഫാസ് ടാഗ് വാഹനങ്ങൾക്കും 25 ശതമാനം അല്ലാത്തതിനുമെന്നാണ് ദേശീയപാത അതോററ്റി നിർദ്ദേശിച്ചിരിക്കുന്നത്. 

എന്നാൽ ഇവിടെ ഘട്ടംഘട്ടമായാണ് ഇത് നടപ്പാക്കുന്നത്. വാഹനങ്ങളുടെ ബാഹുല്യവും ഗതാഗതകുരുക്കും പരിഗണിച്ച് കൂടുതൽ ബൂത്തുകൾ ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക്  അനുവദിക്കുന്നുണ്ട്. ഫാസ് ടാഗ് നടപ്പാക്കുന്നതിനെതിരെ തദ്ദേശവാസികള്‍ സിപിഐയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് ടോൾ പ്ലാസ ക ളിൽ ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
 

click me!