സുന്ദരിയായ സ്ത്രീ ഭക്തരുടെ മനസിൽ ചാഞ്ചല്യം ഉണ്ടാക്കും; ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് കെജെ യേശുദാസ്

Published : Dec 15, 2019, 12:25 PM ISTUpdated : Dec 15, 2019, 12:39 PM IST
സുന്ദരിയായ സ്ത്രീ ഭക്തരുടെ മനസിൽ ചാഞ്ചല്യം ഉണ്ടാക്കും; ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് കെജെ യേശുദാസ്

Synopsis

"അയ്യപ്പന്‍ കണ്ണ് തുറന്ന് നോക്കുകയൊന്നുമില്ല. എന്നാല്‍ ശബരിമലയിലേക്ക് എത്തുന്ന മറ്റ് അയ്യപ്പന്മാര്‍ സ്ത്രീകളെ കാണും.അത് മനസ്സിന് ചാഞ്ചല്യമുണ്ടാക്കും. ഉദ്ദേശം മാറിപ്പോകും"

ചെന്നൈ: ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് ഗായകൻ കെജെ യേശുദാസ്. യുവതികൾ പ്രവേശിക്കരുതെന്ന് പറയുന്നത് ശബരിമല ദർശനത്തിന്‍റെ ഉദ്ദേശം മാറിപ്പോകാതിരിക്കാനാണെന്ന് യേശുദാസ് ചെന്നെയിൽ പറഞ്ഞു. അയ്യപ്പൻ കണ്ണ് തുറന്ന് നോക്കുകയൊന്നുമില്ല, എന്നാൽ മറ്റ് അയ്യപ്പൻമാരുടെ മനസിന് ചാഞ്ചല്യമുണ്ടാകും. സ്ത്രീകൾക്ക് പോകാൻ വേറെ എത്രയോ ക്ഷേത്രങ്ങൾ ഉണ്ടെന്നും യേശുദാസ് പറഞ്ഞു. 

"സുന്ദരിയായ ഒരു സ്ത്രീയാണ് വരുന്നതെന്ന് കരുതൂ, ഒരു വ്യത്യാസവും സംഭവിക്കില്ല. അയ്യപ്പന്‍ കണ്ണ് തുറന്ന് നോക്കുകയൊന്നുമില്ല. എന്നാല്‍ ശബരിമലയിലേക്ക് എത്തുന്ന മറ്റ് അയ്യപ്പന്മാര്‍ സ്ത്രീകളെ കാണും.അത് മനസ്സിന് ചാഞ്ചല്യമുണ്ടാക്കും. ഉദ്ദേശം മാറിപ്പോകും. അതുകൊണ്ടാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് പോകണ്ട എന്ന് പറയുന്നത്. വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്.സ്ത്രീകള്‍ക്ക് അവിടെയൊക്കെ പോകാമല്ലോ" 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ മന്ത്രിയും
Malayalam News Live Updates: പിയൂഷ് ഗോയലിന് ഇരട്ട പദവി? കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത; നിർമ്മല, ഗഡ്കരി, അശ്വിനി വൈഷ്ണവ് എന്നിവരുടെ വകുപ്പുകൾ മാറിയേക്കും