നിയമസഭാ സംഘർഷം; അനുമതിയില്ലാതെ ദൃശ്യം പകർത്തിയതിന് കാരണം കാണിക്കൽ നോട്ടീസ്

Published : Apr 11, 2023, 06:14 PM ISTUpdated : Apr 11, 2023, 06:47 PM IST
നിയമസഭാ സംഘർഷം; അനുമതിയില്ലാതെ ദൃശ്യം പകർത്തിയതിന്  കാരണം കാണിക്കൽ നോട്ടീസ്

Synopsis

എം വിൻസെന്റ്, ടി സിദ്ദിഖ്, കെ കെ രമ, എം കെ മുനീർ, എ പി അനിൽകുമാർ, പി കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നീ എംഎൽഎമാരുടെ പിഎമാർക്കാണ് സ്പീക്കറുടെ ഓഫീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് അനുമതി ഇല്ലാതെ ദൃശ്യം പകർത്തിയതിന് എംഎൽഎമാരുടെ പിഎമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. കാരണം ബോധിപ്പിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സ്പീക്കറുടെ ഓഫീസ് നോട്ടീസില്‍ വ്യക്തമാക്കി.

എം വിൻസെന്റ്, ടി സിദ്ദിഖ്, കെ കെ രമ, എം കെ മുനീർ, എ പി അനിൽകുമാർ, പി കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നീ എംഎൽഎമാരുടെ പിഎമാർക്കാണ് സ്പീക്കറുടെ ഓഫീസ് നോട്ടീസ് അയച്ചിരിക്കുന്നത്. അതീവ സുരക്ഷ മേഖലയിൽ നിന്ന് ദൃശ്യം പകർത്തിയത് ചട്ട വിരുദ്ധമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ ഭരണകക്ഷി എംഎൽഎമാരുടെയും മന്ത്രിമാരുടെയും പേർസണൽ സ്റ്റാഫ്‌ അംഗങ്ങൾക്കെതിരെ നടപടി ഇല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ