
വയനാട്: നിശബ്ദനാക്കാനുള്ള ശ്രമങ്ങള്‍ക്കുമുന്നില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുമെന്ന് പ്രിയങ്ക ഗാന്ധി. വയനാട്ടിലെ ജനതയോട് സംസാരിക്കുന്നത് സ്വന്തം കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് പോലെയാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി ഈ മണ്ണിലേക്കുള്ള വരവ് വൈകാരികമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഭരണകൂടം രാഹുലിനെ നിശബ്ദമാക്കാൻ ശ്രമിച്ചപ്പോൾ വയനാട് രാഹുലിന്‍റെ ശബ്ദമായി മാറിയെന്ന് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധി ധീരനും സത്യസന്ധനുമാണ്. വയനാട്ടിന് രാഹുലിനെയും രാഹുലിന് വയനാടിനേയും അറിയാം. വയനാടിന് രാഹുല്‍ താങ്ങും തണലുമായി നില്‍ക്കുന്ന ജനപ്രതിനിധിയാണ്. പ്രതിസന്ധി ഘട്ടത്തില്‍ വയനാട് രാഹുലിനൊപ്പം ഉറച്ച് നിന്നു. രാഹുലിനെ ഭവന രഹിതനാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോൾ സ്വന്തം ഭവനങ്ങൾ രാഹുലിനായി നീക്കി വയ്ക്കാൻ വയനാട്ടുകാർ തയ്യാറായി. അതിന് വയനാട്ടിന് നന്ദിയുടെ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തോടുള്ള ചോദ്യങ്ങൾ അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam