പാലാ സീറ്റിൽ എൻസിപിയിൽ ഭിന്നത: വിട്ടു കൊടുക്കില്ലെന്ന നിലപാടിൽ മാണി സി കാപ്പൻ

By Web TeamFirst Published Oct 14, 2020, 4:37 PM IST
Highlights

ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്  പാലാ സീറ്റ് ആർക്കെന്ന തർക്കം മുറുകിയത്. പാലായെ ചൊല്ലി മാണി സി കാപ്പൻ ഉടക്കി നിൽക്കുകയാണ്.

തിരുവനന്തപുരം: യുഡിഎഫിൽ വരാൻ താല്പര്യമറിയിച്ച്  മാണി സി കാപ്പൻ പ്രതിപക്ഷനേതാവുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി  
യുഡിഎഫ് കൺവീനർ എം.എം.ഹസൻ. എന്നാൽ ചർച്ചകൾ നടന്നതായുള്ള വാർത്ത എൻസിപി നേതൃത്വവും മാണി സി കാപ്പനും  പൂ‍ർണ്ണമായും നിഷേധിച്ചു. 12 സീറ്റുകൾ ജോസിനെന്നാണ് സിപിഎമ്മും ജോസ് കെ മാണിയുമായുള്ള ധാരണയെന്നാണ് സൂചന.

ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്  പാലാ സീറ്റ് ആർക്കെന്ന തർക്കം മുറുകിയത്. പാലായെ ചൊല്ലി മാണി സി കാപ്പൻ ഉടക്കി നിൽക്കുകയാണ്. സീറ്റ് ഏറ്റെടുത്താൽ മുന്നണി വിടുമെന്ന് കാപ്പൻ അറിയിച്ചുവെന്ന വെടിപൊട്ടിച്ചത് യുഡിഎഫ് കൺവീനർ എം.എം.ഹസ്സനാണ്. ജോസ് കെ മാണി ഇടതുപ്രവേശം പ്രഖ്യാപിച്ച ഉടനായിരുന്നു ഹസ്സന്റെ വെളിപ്പെടുത്തൽ. എന്നാൽ യുഡിഎഫുമായി ചർച്ച നടത്തിയെന്ന വാർത്തകർ നിഷേധിച്ച മാണി സി കാപ്പനും എൻസിപി നേതൃത്വവും ഇടത് മുന്നണിയിൽ ഉറച്ച് നിൽക്കുമെന്ന് വ്യക്തമാക്കി.   

എന്നാൽ പാലാ സീറ്റ് ഉറപ്പിക്കാനുള്ള നീക്കം മാണി സി കാപ്പൻ സജീവമാക്കുന്നുണ്ട്. ശരത്പവാറിനെ അടക്കം ഇടക്കം വിഷയത്തിൽ ഇടപെടുവിപ്പിച്ചാണ് കാപ്പന്റെ നീക്കം. കാപ്പന്റെ  ഈ നീക്കത്തിൽ എൻസിപിക്കുള്ളിലും ഭിന്നത കനക്കുകയാണ്. പാലാ വിഷയം അനവസരത്തിലാണെന്നാരോപിച്ച് മന്ത്രി  എ ക ശശീന്ദ്രൻ തന്നെ രംഗത്തെത്തി.

അതേ സമയം പാലായുും സിപിഐ മത്സരിച്ച കാഞ്ഞിരപ്പള്ളിയു  ഉൾപ്പടെ 12 സീറ്റുകൾ ജോസ് കെ മാണിക്ക് നൽകാമെന്നാണ് സിപിഎം ധാരണ. തദ്ദേശതെര‌ഞ്ഞെടുപ്പിൽ നേരത്തെ മത്സരിച്ച എല്ലാ സീറ്റിലും  ജോസ് വിഭാഗം മത്സരിക്കും. സിപിഎം മത്സരിച്ച ചില സീറ്റുകളും ജോസ് കെ മാണി വിഭാഗത്തിന് നൽകും. 

click me!