യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ്: കുന്നത്തുനാട്ടിൽ എ-ഐ ​ഗ്രൂപ്പുകൾ തമ്മിൽ പൊരിഞ്ഞ അടി, സ്ഥാനാർഥിക്ക് പരിക്ക്

Published : Jul 01, 2023, 09:01 AM ISTUpdated : Jul 01, 2023, 09:04 AM IST
യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ്: കുന്നത്തുനാട്ടിൽ എ-ഐ ​ഗ്രൂപ്പുകൾ തമ്മിൽ പൊരിഞ്ഞ അടി, സ്ഥാനാർഥിക്ക് പരിക്ക്

Synopsis

മണ്ഡലം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഐ വിഭാഗം നേതാവ് സലിം കെ മുഹമ്മദിന് പരിക്കേറ്റു.

കൊച്ചി: യൂത്ത് കോൺ​ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി എറണാകുളം കുന്നത്തുനാട്ടിൽ എ-ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം.  മണ്ഡലം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഐ വിഭാഗം നേതാവ് സലിം കെ മുഹമ്മദിന് പരിക്കേറ്റു. ഇദ്ദേഹത്തെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോട്ടുചേർക്കുന്നതിനെ ചൊല്ലിയാണ് ചേലക്കുളത്ത് ഇരു ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടിയത്.  ജില്ലാ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്ന എ  സ്ഥാനാർത്ഥി അനൂപ് പി.എച്ചിൻ്റെ നേതൃത്വത്തിൽ ആക്രമിച്ചെന്നാണ് സലിം കെ മുഹമ്മദിൻ്റെ ആരോപണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തിൽ കേസെടുക്കുമെന്ന് കുന്നത്തുനാട് പൊലീസ് അറിയിച്ചു. 

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെര‍ഞ്ഞെടുപ്പിന് ജൂണ്‍ 28ന് തുടക്കമായിരുന്നു. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നത്. തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായതോടെ പാര്‍ട്ടിയിലെ ഐക്യം നഷ്ടമായെന്ന പരാതി ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

വാശിയേറിയ തെര‍ഞ്ഞെടുപ്പിനുള്ള ഡിജിറ്റല്‍ പോസ്റ്ററുകള്‍ നിറഞ്ഞു. സംസ്ഥാന പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കിയുമാണ് ഏറ്റുമുട്ടുന്നത്. ഇരു ഗ്രൂപ്പില്‍ നിന്നും വിമതരും സജീവം. ഗ്രൂപ്പിലാതെ മത്സരിക്കുന്നവര്‍ക്കും കുറവില്ല. മണ്ഡലം പ്രസിഡന്‍റ് മുതല്‍ സംസ്ഥാന പ്രസിഡന്‍റ് വരെയുള്ള ആറുവോട്ടുകളാണ് ഒരാള്‍ക്കുളളത്. ഒരുമാസം വോട്ടെടുപ്പ് നീണ്ടുനില്‍ക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്താണ് യൂത്ത് കോണ്‍ഗ്രസില്‍ അംഗമാകേണ്ടത്. തിരഞ്ഞെടുപ്പ് വോട്ടര്‍ ഐഡിയും ഫോട്ടോയും വേണം. യൂത്തുകോണ്‍ഗ്രസ് അംഗമാകാന്‍ തയ്യാറാണെന്ന് പറയുന്ന എട്ടുസെക്കന്‍റ് വീഡിയോയും അപ്ലോഡ് ചെയ്യണം. അംഗത്വഫീസ് 50 രൂപ. സംസ്ഥാന വ്യാപകമായി ഗ്രൂപ്പുയോഗങ്ങള്‍ ചേര്‍ന്നാണ് സ്ഥാനാര്‍ഥികള്‍ക്കായുള്ള വോട്ടുറപ്പിക്കുന്നത്. 

Read More... സംസ്ഥാന അധ്യക്ഷനെതിരെ ദേശീയ എക്സിക്യുട്ടീവ് അംഗം; തെലങ്കാനയിലും ബിജെപിയില്‍ തമ്മിലടി രൂക്ഷം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുസ്ലിം ലീ​ഗ് നിർമിച്ച് നൽകിയ വീടുകളുടെ ​ഗൃപ്രവേശന ചടങ്ങ് നാളെ, സന്ദർശനം ഒഴിവാക്കണമെന്ന് നേതൃത്വം
Malayalam News Live: പൂരലഹരിയിൽ തൃശ്ശൂർ; ഘടക പൂരങ്ങൾ ഒന്നൊന്നായി വടക്കുംനാഥ സന്നിധിയിലേക്ക്