'പരാതിയില്ലാതെ ക്വാറി നടത്തണോ? രണ്ട് കോടി രൂപ വേണം'; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സന്ദേശം പുറത്ത്

Published : Jul 01, 2023, 08:43 AM ISTUpdated : Jul 01, 2023, 10:54 AM IST
'പരാതിയില്ലാതെ ക്വാറി നടത്തണോ? രണ്ട് കോടി രൂപ വേണം'; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സന്ദേശം പുറത്ത്

Synopsis

ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.പാർട്ടി പരിശോധിക്കുമെന്ന് സിപിഎം ബാലുശ്ശേരി ഏരിയ കമ്മറ്റി.

കോഴിക്കോട്: പരാതിയില്ലാതെ ക്വാറി നടത്താൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി  2 കോടി രൂപ ആവശ്യപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണമാണ് പുറത്തായത്. തന്‍റേയും മറ്റൊരാളുടെയും വീട് കൈമാറാനും പരാതി പിൻവലിക്കാനും 2 കോടി നൽകണമെന്ന് ബ്രാഞ്ച് സെക്രട്ടറി വി എം രാജീവൻ ക്വാറി കമ്പനി പ്രതിനിധിയോടാണ്  ആവശ്യപ്പെട്ടത്.ശബ്ദസന്ദേശത്തെ കുറിച്ച് പാർട്ടി പരിശോധിക്കുമെന്ന് സിപിഎം ബാലുശ്ശേരി ഏരിയ കമ്മറ്റി വ്യക്തമാക്കി.വിഷയം ചർച്ച ചെയ്യാൻ അടിയന്തി ര ലോക്കൽ കമ്മറ്റി യോഗം ഉടൻ ചേരും. വി എം രാജീവനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത് നിന്നും നീക്കി.വിശ്വംഭരന് പകരം ചുമതല നല്‍കി.

തിരുവനന്തപുരത്ത് പൊലീസുകാരനെ നടുറോഡില്‍ മർദിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 3 പേർ അറസ്റ്റിൽ

സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെ വ്കസന നേട്ടങ്ങൾ മുൻനിർത്തി നേരിടാൻ സിപിഎം. പ്രത്പക്ഷമടക്കം ഉന്നയിക്കുന്ന വിവാദങ്ങളെ അവഗണിക്കാനാണ് നേതൃയോഗത്ത്ലെ ധാരണ. സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ് ജനങ്ങളിലേക്ക് ഇറങ്ങും, ഏകീകൃത സിവിൽ കോഡിൽ എതിർ പ്രചാരണം ശക്തമാക്കാനും സ്പിഎം തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് പ്ന്നാലെ രണ്ട് ദിവസങ്ങളിലായി ചേരുന്ന സംസ്ഥാന  സമിതി യോഗത്തിനും ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ അടക്കം ചർച്ചയായേക്കും 

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും