കോൺഗ്രസിൽ പരസ്യ വിമർശനങ്ങൾക്ക് വിലക്ക്, പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന് താരിഖ് അൻവർ

Published : Dec 19, 2020, 06:59 PM ISTUpdated : Dec 19, 2020, 07:06 PM IST
കോൺഗ്രസിൽ പരസ്യ വിമർശനങ്ങൾക്ക് വിലക്ക്, പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന് താരിഖ് അൻവർ

Synopsis

അനൂകൂല സാഹചര്യമായിട്ടും അത് മുതലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമർശനവുമായി കെ മുരളീധരനും, കെ സുധാകരനും, രാജ്മോഹൻ ഉണ്ണിത്താനടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു

ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ച് പരസ്യവിമർശനം നടത്തുന്നതിന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് വിലക്ക്. വിമർശനം നടത്തുന്ന നേതാക്കളുടെ നടപടി പാർട്ടി ദുർബലപ്പെടുത്തുന്നതാണെന്നും അത് പാടില്ലെന്നും കേരളത്തിൻറെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ നിർദ്ദേശം നൽകി. 

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ നിന്നും നേതൃത്വത്തിനെതിരെ വലിയ എതിർപ്പുയർന്നിരുന്നു. അനൂകൂല സാഹചര്യമായിട്ടും അത് മുതലാക്കാൻ  നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമർശനവുമായി കെ മുരളീധരനും, കെ സുധാകരനും, രാജ്മോഹൻ ഉണ്ണിത്താനടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. കെപിസിസി ഓഫീസിൽ മുറിയടച്ചിട്ട് മൂന്നോ നാലോ പേർ ചർച്ച നടത്തുന്ന രീതിയാണുള്ളതെന്നും ഇങ്ങനെ പോയാൽ ഇനിയും റിസൽട്ട് തന്നെ ആവർത്തിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി. 

വീഴ്ച സമ്മതിച്ചത് ആത്മാർത്ഥമായാണെങ്കിൽ മുല്ലപ്പള്ളി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട രാജ്മോഹൻ ഉണ്ണിത്താൻ  വ്യക്തിയല്ല പ്രശ്നമെന്ന് പറഞ്ഞ് പിന്നീട് തിരുത്തി. കെ സുധാകരനെ കോൺഗ്രസ് പ്രസിഡണ്ടാക്കണമെന്നാവശ്യപ്പെട്ടുള്ള  യൂത്ത് കോൺണഗ്രസിന്റെയും കെഎസ് യുവിൻറെയും പേരിൽ ഇന്ദിരാ ഭവന് മുന്നിലടക്കം തലസ്ഥാനത്ത് ഫ്ലക്സ് പ്രളയമാണ്. മുല്ലപ്പള്ളി മാത്രമല്ല ചെന്നിത്തലയും ഒഴിയണണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി
പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും