മോദിയുടെ യുവം പരിപാടിക്ക് കോൺഗ്രസ് ബദൽ, യുവാക്കളുമായി സംവദിക്കാൻ കൊച്ചിയിൽ രാഹുലെത്തും

Published : Apr 20, 2023, 05:40 PM IST
മോദിയുടെ യുവം പരിപാടിക്ക് കോൺഗ്രസ് ബദൽ, യുവാക്കളുമായി സംവദിക്കാൻ കൊച്ചിയിൽ രാഹുലെത്തും

Synopsis

ജയരാജന്റെ വൈദേഹം റിസോർട്ട് എടുത്തത് ബിജെപിയുടെ കേന്ദ്ര മന്ത്രിയാണ്. സിപിഎം നേതാവും ബിജെപി നേതാവും തമ്മിൽ കച്ചവടം നടത്തുന്നു.

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ യുവാക്കളെ അണിനിരത്തി നടത്തുന്ന യുവം പരിപാടിയെ പ്രതിരോധിക്കാൻ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ കൊച്ചിയിലെ യുവം പൊതു പരിപാടിക്ക് പകരമായി മറ്റൊരു പരിപാടി സംഘടിപ്പിക്കും. യുവാക്കളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. മെയ് മാസത്തിലാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിശദീകരിച്ചു. 

മെയ് 9, 10 തീയതികളിൽ ചരൽക്കുന്നിൽ ചിന്തൻ ശിബിരം 2 സംഘടിപ്പിക്കും. നിലവിലെ രാഷ്ട്രീയ പ്രശ്നങ്ങൾ ചിന്തൻ ശിബിരം ചർച്ച ചെയ്യും. യുഡിഎഫിലെ എല്ലാ വിഭാഗങ്ങളുമായും ഒന്നിച്ചു പോകാനുള്ള ചർച്ചകളുണ്ടാകുമെന്നും സുധാകരൻ  വ്യക്തമാക്കി.  

സിപിഎമ്മിനെയും ബിജെപിയെയും വിമർശിച്ച സുധാകരൻ കേരളത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വ്യക്തമാണെന്നും കുറ്റപ്പെടുത്തി.  കേരളത്തിലെ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് ബിജെപിയാണ്. ലാവ്ലിൻ കേസ് സുപ്രീം കോടതി എത്ര തവണ മാറ്റിവെച്ചുവെന്നത് നോക്കുക.  ജയരാജന്റെ വൈദേഹം റിസോർട്ട് എടുത്തത് ബിജെപിയുടെ കേന്ദ്ര മന്ത്രിയാണ്. സിപിഎം നേതാവും ബിജെപി നേതാവും തമ്മിൽ കച്ചവടം നടത്തുന്നു. ഇരു കൂട്ടരുടെയും ലക്ഷ്യം ഒന്നാണ്. അവരുടെ ഐക്യവും വ്യക്തമാണ്. ഇതെല്ലാം ജനമധ്യത്തിൽ തുറന്ന് കാണിക്കും.  ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപിയും, ആർഎസ് എസും നടത്തിയ സംഘർഷങ്ങൾ ജനങ്ങളിൽ എത്തിക്കും. മുഴുവൻ നഗരങ്ങളിലും ചിത്രസഹിതം ബിജെപിയും സംഘപരിവാറും നടത്തിയ കൂട്ടക്കൊലയും ആക്രമണങ്ങളും പ്രദർശിപ്പിക്കും. ഇതിനായി സ്പെഷ്യൽ കമ്മിറ്റി രൂപീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.  


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് ആശ്വാസം; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി
മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്