മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാൻ കോൺഗ്രസിന് സ്വാതന്ത്ര്യമുണ്ട്; ലീഗിന്റെ മന്ത്രിസ്ഥാന ചർച്ചകൾ മെയ് നാലിന് ശേഷമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

Published : May 03, 2026, 09:54 AM IST
panakkad munavarali shihab thangal

Synopsis

ലീഗിന്റെ മന്ത്രി സ്ഥാനം സംബന്ധിചുള്ള ചർച്ചകൾ മെയ് നാലിന് ശേഷമെന്നും മുനവറലി ശിഹാബ് തങ്ങൾഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്ക് ഈ തെരഞ്ഞെടുപ്പ് മറുപടി നൽകുമെന്ന് മുനവറലി ശിഹാബ് തങ്ങൾ.

മലപ്പുറം: മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസിന് തീരുമാനിക്കാമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ആരെ മുഖ്യമന്ത്രിയാക്കാനും കോൺഗ്രസിന് സ്വാതന്ത്ര്യമുണ്ട്. ലീഗിന്റെ മന്ത്രി സ്ഥാനം സംബന്ധിചുള്ള ചർച്ചകൾ മെയ് നാലിന് ശേഷമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്ക് ഈ തെരഞ്ഞെടുപ്പ് മറുപടി നൽകുമെന്ന് മുനവറലി ശിഹാബ് തങ്ങൾ. വെള്ളപ്പള്ളിക്ക് ലീഗ് മറുപടി പറയില്ല. വെള്ളാപ്പള്ളിക്ക് മറുപടി പറയുകയാണെങ്കിൽ അതിനെ സമയം ഉണ്ടാകുവെന്നും പാണക്കാട് മുനവറലി തങ്ങൾ പറഞ്ഞു. ലീഗിന്റെയും മലപ്പുറത്തിന്റെയും പേരിൽ വർഗീയത പറയുന്നത് സമൂഹം മുഖവിലയ്ക്കെടുക്കില്ല.

വെള്ളാപ്പള്ളിക്ക് സമൂഹം മറുപടി നൽകുമെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കോൺഗ്രസിൽ ആര് മുഖ്യമന്ത്രി ആകണമെന്ന് കോൺഗ്രസ് ആണ് പറയേണ്ടത്, ലീഗ് അല്ലെന്നും വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. യുഡിഎഫ് ഭരണം വന്നാൽ ലീഗ് ഭരിക്കുമെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. ലീഗായിരിക്കും ഭരിക്കുന്നത്. യുഡിഎഫ് വന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണിത്. മാറാട് ആവർത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല. പെട്ടി പൊട്ടിച്ചാൽ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം എങ്കിലും വേണമെന്ന് പറയും. യുഡിഎഫിലെ ഘടകകക്ഷികൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അർജുൻ ആയങ്കി കരുതൽ തടങ്കലിൽ; കസ്റ്റഡിയിലെടുത്തത് സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോള്‍
നാളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി; `കേരളത്തിൽ 1977 ആവർത്തിക്കും, 111സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരും'