'കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു'; മുഖ്യമന്ത്രി ചർച്ചയില്‍ പൊലീസിൽ പരാതി നൽകി ദീപ്തി മേരി വർഗീസ്

Published : Apr 20, 2026, 07:02 PM IST
deepthi mary varghese

Synopsis

കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് പൊലീസിൽ പരാതി നൽകിയത്. 90 ലധികം വ്യാജ പേജുകളുടെ പേരടക്കം സൂചിപ്പിച്ചാണ് ദീപ്തിയുടെ പരാതി.

കൊച്ചി: വ്യാജ അക്കൗണ്ടുകളിൽ നിന്ന് കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് പരാതി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് മുഖ്യമന്ത്രി ചർച്ചയില്‍ പൊലീസിൽ പരാതി നൽകിയത്. 90 ലധികം വ്യാജ പേജുകളുടെ പേരടക്കം സൂചിപ്പിച്ചാണ് ദീപ്തിയുടെ പരാതി. കെപിസിസി പ്രസിഡൻ്റിൻ്റെ അനുമതിയോടെയാണ് പരാതി.

ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള വീട് നിർമാണ ഫണ്ട് വിവാദത്തിൽ ദീപ്തി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഫണ്ട് വിവാദത്തിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പാർട്ടിക്കെതിരെ ഉയർത്തുന്നത് വ്യാജ ആരോപണങ്ങളെന്നാണ് പരാതി. ഒരു വിഭാഗം സൈബർ പ്രൊഫൈലുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് പരാതിയിൽ ആരോപിക്കുന്നു. പാർട്ടിയെ അപകീർത്തിപ്പെടുത്താനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ട് ബോധപൂർവമായ നീക്കങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് എന്ന് പരാതിയിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്കും കാറ്റിനും സാധ്യത, ജാ​ഗ്രതാ നിർദേശം
'അൻവർ ഫ്രോഡ്, രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവ്'; പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം