
തൊടുപുഴ: യൂത്ത് കോൺഗ്രസുകാരെ മുഴുവൻ വീട്ടിൽ കയറി തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഭീഷണി മുഴക്കിയെന്ന് പരാതി. ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ ട്രഷറർ ബി.അനൂബാണ് ഏലപ്പാറയിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ ഭീഷണി മുഴക്കിയത്. ഏലപ്പാറയിൽ സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് പിന്നാലെയാണ് അനൂബിന്‍റെ പ്രസംഗം. അനൂബിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡിസിസി സെക്രട്ടറി ബിജോ മാണി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
അതേസമയം, യുഡിഎഫ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് മര്യാദകേടാണെന്ന് മുൻ മന്ത്രി എംഎം മണി പറഞ്ഞു. മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും ആക്രമിക്കുവാൻ ശ്രമിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ല. പ്രതിരോധിക്കാൻ കെൽപ്പും ആർജ്ജവവുമുള്ള പാർട്ടിയാണ് സിപിഎമ്മെന്നും എം എം മണി പറഞ്ഞു. കള്ളക്കടത്തുകാരിയായ സ്വപ്നയുടെ കള്ളപ്രചാര വേല മാധ്യമങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം നെടുങ്കണ്ടത്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam