
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തദ്ദേശതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്നാണ് സംസ്ഥാനകോൺഗ്രസിലെ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നത്. നേതൃമാറ്റ ആവശ്യം ശക്തമായിരിക്കെയാണ് താരിഖ് അൻവറിൻ്റെ സന്ദർശനം.
കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും മുല്ലപ്പള്ളിയോടും ഹസ്സനോടുമാണ് എതിർപ്പ്. ഇരുവരെയും മാറ്റണമെന്ന ആവശ്യം ശക്തമാണ്. കെപിസിസി അധ്യക്ഷനെ തൽക്കാലം മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രനിലപാട്. എന്നാൽ രാഷ്ട്രീയകാര്യസമിതി പ്രതിനിധികൾ ഉൾപ്പടെ മുല്ലപ്പള്ളിക്കെതിരെ നിലപാട് എടുത്തേക്കും. യുഡിഎഫ് കൺവീനർ എം എം ഹസ്സനെതിരെയും വിമർശനമുയരും.
ചില ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. തെരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസങ്ങൾ മാത്രമുള്ളതിനാൽ പുനസംഘടന ഏങ്ങനെയാകുമെന്നതാണ് ഹൈക്കമാൻഡിനെ അലട്ടുന്ന പ്രശ്നം. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായും, എംഎൽഎമാരും എംപിമാരുമായിട്ട് ഒറ്റക്കൊറ്റക്കാണ് താരിഖ് അൻവർ ചർച്ച നടത്തുക. അതിന് ശേഷമാകും മാറ്റങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam