വയനാട് ഫണ്ട് വെളിപ്പെടുത്തലിലൂടെ കോൺഗ്രസ് കൂടുതൽ ആപ്പിൽ ആയി, ആപ്പിന് ചെലവാക്കിയ തുക പോലും പുനരധിവാസത്തിനായി ചെലവാക്കിയിട്ടില്ല; പി സന്തോഷ് കുമാർ

Published : Apr 04, 2026, 04:28 PM IST
MP Santhosh Kumar

Synopsis

ബാങ്ക് ഏതാണ്, എത്ര തുകയാണ്, എന്നാണ് പിൻവലിച്ചത് തുടങ്ങിയ പ്രാഥമിക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ചെലവാക്കിയ തുകയും ആധാരത്തിൽ കാണിച്ച തുകയും തമ്മിൽ വലിയ അന്തരമുണ്ട്.

തൃശൂർ: വയനാട് ഫണ്ട് സംബന്ധിച്ച വിഷയത്തിൽ കോൺഗ്രസിനെതിരെ സിപിഐ എംപി പി സന്തോഷ്കുമാർ. കോൺഗ്രസിന്റെ വയനാട് കണക്ക് പുറത്തുവിടണമെന്ന് കുറേ നാളായി ആവശ്യപ്പെടുന്നു. ഞങ്ങൾ ഉന്നയിച്ച സംശയങ്ങൾ ശരിവെക്കുന്ന കണക്കാണ് പുറത്തുവിട്ടിരിക്കുന്നതെന്നും പി സന്തോഷ്കുമാർ പറഞ്ഞു. ബാങ്ക് ഏതാണ്, എത്ര തുകയാണ്, എന്നാണ് പിൻവലിച്ചത് തുടങ്ങിയ പ്രാഥമിക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ചെലവാക്കിയ തുകയും ആധാരത്തിൽ കാണിച്ച തുകയും തമ്മിൽ വലിയ അന്തരമുണ്ട്. എന്നാൽ സംശയം ചോദിക്കാൻ പോലും പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരെ അനുവദിച്ചില്ലെന്നും പി സന്തോഷ്കുമാർ പറഞ്ഞു. ഇപ്പോൾ പറയുന്നത് ആരംഭിക്കണമെങ്കിൽ പിരിക്കണം എന്നാണ്. വെളിപ്പെടുത്തലിലൂടെ കോൺഗ്രസ് കൂടുതൽ ആപ്പിൽ ആവുകയാണ് ചെയ്തത്. 

കോൺഗ്രസ് ആപ്പിന് ചെലവാക്കിയ തുക പോലും വയനാട് പുനരധിവാസത്തിനുവേണ്ടി ചെലവാക്കിയിട്ടില്ല. കൃത്യമായ രേഖകൾ പുറത്തുവിട്ട സത്യം സമൂഹത്തോട് വിശദീകരിക്കാൻ കോൺഗ്രസ് ബാധ്യസ്ഥരാണ്. കോൺഗ്രസിന്റെ വീട് ഒരുകാലത്തും നടക്കാൻ പോകുന്നില്ല. അടുത്തകാലത്ത് തീരെ സാധ്യതയില്ല. പിരിച്ച തുക എവിടെയെന്ന് രാഹുൽ ഗാന്ധിയോ മല്ലികാർജുൻ ഗാർഗെയോ വിശദീകരിക്കണം. ഛത്തീസ്ഗഡിലെ കന്യാസ്ത്രീ മോചനത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിച്ച പാർട്ടിയാണ് സിപിഐ. ഇതെല്ലാം മുന്നിലിരിക്കെയാണ് രാഹുൽ ഗാന്ധി ഇന്ന് വന്നു നുണ പറഞ്ഞതെന്നും എംപി പി. സന്തോഷകുമാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പേരാമ്പ്രയിൽ ചൂടുപിടിച്ച് അനൗൺസ്മെൻറ് വിവാദം; വെട്ടിലാകുമോ എൽഡിഎഫ്? ഇടതുകോട്ടയിൽ വിള്ളലുണ്ടാക്കാൻ യുഡിഎഫ്
'എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായി, എൻഡിഎ സര്‍ക്കാര്‍ വരും, സംസ്ഥാനത്തിന്‍റെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങും'; അയ്യപ്പനെ പ്രണമിച്ച് മോദി