ഹൈക്കമാൻഡ് ആ​ഗ്രഹിക്കുന്നത് എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാൻ; നേതാക്കൾ ഒറ്റക്കെട്ടാണെന്നും താരിഖ് അൻവർ

By Web TeamFirst Published Jun 16, 2021, 6:26 PM IST
Highlights

എല്ലാവരെയും വിശ്വാസത്തിൽ എടുക്കുകയാണ് ലക്ഷ്യം. എല്ലാ നേതാക്കളും ഒരുമിച്ചാണ്. രമേശ് ചെന്നിത്തലയെ ദില്ലിക്ക് വിളിപ്പിച്ചതിനെ കുറിച്ച് അറിയില്ലെന്നും താരിഖ് അൻവർ പറഞ്ഞു. 

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കിയതിൽ ഭിന്നാഭിപ്രായം ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. ഹൈക്കമാൻഡ് എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

എല്ലാവരെയും വിശ്വാസത്തിൽ എടുക്കുകയാണ് ലക്ഷ്യം. എല്ലാ നേതാക്കളും ഒരുമിച്ചാണ്. രമേശ് ചെന്നിത്തലയെ ദില്ലിക്ക് വിളിപ്പിച്ചതിനെ കുറിച്ച് അറിയില്ലെന്നും താരിഖ് അൻവർ പറഞ്ഞു. 

രാഹുൽ ഗാന്ധിയുടെ ഓഫീസാണ് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോട് അടിയന്തരമായി ദില്ലിയിലെത്താൻ ആവശ്യപ്പെട്ടത്. മറ്റന്നാൾ ചെന്നിത്തല ദില്ലിയിൽ എത്തും എന്നാണ് സൂചന. കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റതിന് പിന്നാലെയാണ് ചെന്നിത്തലയെ ദില്ലിക്ക് വിളിപ്പിച്ചത്. ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും അഭിപ്രായം കണക്കിലെടുക്കാതെയാണ് കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് സ്ഥാനങ്ങളിൽ ഹൈക്കമാൻഡ് പുതിയ ആളുകളെ നിയമിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ ചെന്നിത്തല താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് സൂചന. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!