
തിരുവനന്തപുരം: കോൺഗ്രസിൽ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി നേതൃത്വം. നേതാക്കൾക്കും പ്രവർത്തകർക്കും സംഘടനപരമായ പെരുമാറ്റച്ചട്ടം നടപ്പാക്കിയതാണ് പുതിയ നിയമം. പൊതുപരിപാടികളിൽ ഭാരവാഹികൾ മാത്രമേ വേദിയിൽ ഉണ്ടാകാൻ പാടുള്ളൂ. പ്രധാന നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിൽ കസേരകളിൽ പേരെഴുതി വയ്ക്കണമെന്നും പരിപാടികളിൽ ലിംഗ നീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തണമെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു.
തീരുമാനിച്ചതിലും ഒരുപാട് വൈകി പരിപാടികൾ നടത്താൻ പാടില്ല. സ്വാഗത പ്രാസംഗികർ കാര്യങ്ങൾ ചുരുക്കി സംസാരിക്കണം. ജാഥകളിൽ ബാനറുകളുടെ പുറകിൽ മാത്രം നടക്കണം. പ്രതിഷേധ പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടി സംസ്കാരത്തിന് യോജിച്ചതാവണം. ദൃശ്യമാധ്യമങ്ങളോട് നേതാക്കൾ സംസാരിക്കുമ്പോൾ പുറകിൽ തിക്കുംതിരക്കും കൂട്ടരുതെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. നേരത്തെ കോഴിക്കോട് നടത്തിയ പരിപാടിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിമർശനം ഉന്നയിച്ചിരുന്നു.
'പിണറായിക്ക് പണി കിട്ടി, ആശമാരുടെയും ശ്രീമതി ടീച്ചറുടെയും കണ്ണീർ പിണറായിക്ക് എതിരാണ്'; കെ മുരളീധരൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam