കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവുമടക്കം സംസ്ഥാനത്തെ 200 ലേറെ കോൺഗ്രസ് നേതാക്കൾ വയനാട്ടിലേക്ക്; ലക്ഷ്യ 2026 ക്യാമ്പിന് ഇന്ന് തുടക്കമാകും

Published : Jan 04, 2026, 04:00 AM IST
sunny joseph vd satheesan

Synopsis

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് സംഘടിപ്പിക്കുന്ന 'ലക്ഷ്യ 2026' ക്യാമ്പ് ഇന്ന് വയനാട്ടിൽ തുടങ്ങും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, സമരപരിപാടികളും ചർച്ച ചെയ്യുന്ന ക്യാമ്പിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനുള്ള തീരുമാനവുമുണ്ടാകും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഒരുക്കത്തിനായുള്ള കോൺഗ്രസിൻ്റെ ലക്ഷ്യ 2026 ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കമാകും. ഇന്നും നാളെയുമായി ചേരുന്ന ക്യാമ്പിൽ സംസ്ഥാനത്തെ 200 ഓളം കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.തെരഞ്ഞെടുപ്പ് തന്ത്രങ്ങളും, സമരപരിപാടികളും , സ്ഥാനാർത്ഥിനിർണയം സംബന്ധിച്ച വിഷയങ്ങളുമാകും ക്യാമ്പിൽ ചർച്ച ആവുക. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണവും സർക്കാരിനെതിരായ സമരവും ചർച്ച ചെയ്യുന്ന സെഷനോടെയാകും ക്യാമ്പ് തുടങ്ങുക. എസ് ഐ ആർ ഉൾപ്പെടെയുള്ള വിഷയങ്ങളിലും ക്യാമ്പിൽ ചർച്ച നടക്കും.തെരഞ്ഞെടുപ്പ് ചുമതലകൾ സംബന്ധിച്ചും തീരുമാനം ഉണ്ടാകും.

തദ്ദേശ തിരഞ്ഞെടുപ്പിൽ 80-ലധികം നിയമസഭാ സീറ്റുകളിൽ മേൽക്കൈ നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫും കോൺഗ്രസും. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ അനുകൂല ഘടകങ്ങൾ കൊണ്ട് മാത്രം ജയിച്ചുകയറാനാവില്ലെന്നാണ് കനഗോലു ടീമടക്കം നടത്തിയ സർവേ ഫലങ്ങളെന്നാണ് വിവരം. കെ. സുധാകരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച സാഹചര്യത്തിൽ, ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം ജയസാധ്യതയിലൂന്നി സ്ഥാനാർത്ഥി നിർണയം എന്ന കടമ്പയാണ് കോൺഗ്രസിന് മുന്നിലുള്ളത്.

സംസ്ഥാനത്തെ 50% സീറ്റുകളിലും യുവാക്കളെയും സ്ത്രീകളെയും നിർത്തി 2021 ലേതിന് സമാനമായ മത്സരം കാഴ്‌ചവെക്കാനാണ് കോൺഗ്രസിൻ്റെ ശ്രമം. 2021 ൽ അവസാന ഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് മൂലം ജനങ്ങൾക്കിടയിൽ വേണ്ടത്ര സ്വീകാര്യത നേടാൻ യുവാക്കൾക്ക് സാധിച്ചില്ലെന്ന വിലയിരുത്തലുണ്ട്. ഈ കാര്യം മുൻനിർത്തി മുൻകൂട്ടി സ്ഥാനാർത്ഥികളെ രംഗത്തിറക്കുകയെന്ന ലക്ഷ്യം ലക്ഷ്യ 2026 ക്യാമ്പിൽ നടപ്പാക്കും. ഇതടക്കമുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സംഘടനാ മാറ്റങ്ങൾക്കും ക്യാമ്പിൽ രൂപം നൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോക്സഭയിൽ തൃശൂര്, തദ്ദേശമായപ്പോൾ തിരുവനന്തപുരത്ത്; വോട്ട് ഗുരുവായൂരിലേക്ക് മാറിയതിൽ സുരേഷ് ഗോപിയുടെ വിശദീകരണം
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും