
തൃശ്ശൂർ: കുന്നംകുളത്ത് മന്ത്രി എ സി മൊയ്തീനെതിരെ ഇത്തവണ നടക്കുന്നത് തീപാറുന്ന പോരാട്ടമാണ്. ഘടകകക്ഷിയായ സിഎംപിയില് നിന്ന് സീറ്റ് തിരിച്ചെടുത്ത കോൺഗ്രസ് യുവനേതാവ് അഡ്വ കെ ജയശങ്കറെയാണ് രംഗത്തിറക്കിയിരിക്കുന്നത്. നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി
ഏഴായിരത്തിലധികം വോട്ടുകൾക്കാണ് കുന്നംകുളത്ത് കഴിഞ്ഞ തവണ എ സി മൊയ്തീന് വിജയിച്ചത്. ഇത്തവണ വീണ്ടും മത്സരത്തിനിറങ്ങിയ എ സി മൊയ്തീൻ സര്‍ക്കാരിൻറെ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞാണ് വോട്ടുതേടുന്നത്. എതിരാളികളെ കുറച്ചുകാണുന്നില്ലെന്ന് വ്യക്തമാക്കിയ എ സി മൊയ്തീൻ പ്രചാരണ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു. മണ്ഡലത്തിൽ തനിക്ക് വെല്ലുവിളിയില്ലെന്നാണ് മന്ത്രിയുടെ നിലപാട്.
സിഎംപിക്ക് വേണ്ടി സി പി ജോണാണ് രണ്ട് തവണ മത്സരിച്ചതെങ്കിൽ ഇത്തവണ കൈപ്പത്തി ചിഹ്നത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ.ജയശങ്കർ എത്തുന്നത്.ഗ്രൂപ്പുകളെല്ലാം മാറ്റിവെച്ച് പ്രചാരണത്തില്‍ സജീവമായ കോണ്‍ഗ്രസില്‍ ഇത്തവണ മുമ്പെങ്ങുമില്ലാത്ത ഐക്യം രൂപപ്പെട്ടത് ഗുണം ചെയ്യുമെന്നാണ് യുഡിഎഫിൻറെ വിലയിരുത്തല്.ലൈഫ് അഴിമതി വിവാദം വടക്കാഞ്ചേരിയിലെന്ന പോലെ കുന്നംകുളത്തും പ്രചാരണവിഷയമാക്കിയാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്.
ബൈറ്റ് കെ ജയശങ്കർ, യുഡിഎഫ് സ്ഥാനാർത്ഥി
മൂന്ന് തവണ മത്സരിച്ച ബിജെപി ജില് പ്രസിഡൻറ് കെ കെ അനീഷ്കുമാർ തന്നെയാണ് ഇത്തവണയും എൻഡിഎക്കായി രംഗത്തുള്ളത്. ക്രൈസ്തവ സഭകളുടെ പിന്തുണ കൂടിയുണ്ടെങ്കിൽ മികച്ച പ്രകടനം കാഴ്ചവക്കുമെന്ാണ് പ്രതീക്ഷ.യഥാർത്ഥ മത്സരം ബിജെപിയും സിപിഎമ്മും തമ്മിലാണെന്നാണ് ബിജെപി സ്ഥാനാർത്ഥിയുടെ നിലപാട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam