സഖ്യ സർക്കാർ രൂപീകരണം; കോൺഗ്രസ് നേതാക്കൾ ഇന്ന് മഹാരാഷ്ട്രയിലേക്ക്

By Web TeamFirst Published Nov 21, 2019, 7:31 AM IST
Highlights
  • നാളെ കോൺഗ്രസ് എൻ സി പി നേതാക്കൾ ശിവസേന നേതാക്കളുമായി ചർച്ച നടത്തും
  • മുഖ്യമന്ത്രി സ്ഥാനം ശിവസേനക്കും ഉപമുഖ്യമന്ത്രിപദങ്ങൾ എൻസിപിക്കും കോൺഗ്രസിനും എന്ന ഫോർമുലയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്

ദില്ലി: മഹാരാഷ്ട്രയിൽ സഖ്യ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ദില്ലിയിൽ ഇന്നും ചർച്ചകൾ നടക്കും. കോൺഗ്രസ് - എൻസിപി ചർച്ചകൾക്ക് പുറമെ കോൺഗ്രസ് നേതാക്കൾ തമ്മിലും കൂടിക്കാഴ്ച നടത്തും.

വൈകുന്നേരത്തോടെ നേതാക്കൾ മഹാരാഷ്ട്രക്ക് തിരിക്കും. നാളെ കോൺഗ്രസ് എൻ സി പി നേതാക്കൾ ശിവസേന നേതാക്കളുമായി ചർച്ച നടത്തും. മുഖ്യമന്ത്രി സ്ഥാനം ശിവസേനക്കും ഉപമുഖ്യമന്ത്രിപദങ്ങൾ എൻസിപിക്കും കോൺഗ്രസിനും എന്ന ഫോർമുലയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.

click me!