വട്ടിയൂര്‍ക്കാവില്‍ പീതാംബരകുറുപ്പ് വേണ്ട; കെപിസിസി ആസ്ഥാനത്ത് പ്രതിഷേധം

By Web TeamFirst Published Sep 25, 2019, 11:14 AM IST
Highlights
  • പീതാംബര കുറുപ്പ് ജയിക്കില്ലെന്നു മണ്ഡലത്തിലെ നേതാക്കൾ
  • ഉമ്മൻ ചാണ്ടി, കെ സുധാകരന്‍ എന്നിവരെ പ്രതിഷേധമറിയിച്ചു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്നു. സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന പീതാംബരകുറുപ്പിനെതിരെ പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍ കെപിസിസി അസ്ഥാനത്തെത്തി. നാടകീയ രംഗങ്ങളാണ് ഇന്ദിരാഭവന് മുന്നില്‍ നടക്കുന്നത്.

ബ്ലോക്ക് സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള കെപിസിസി യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് കുറുപ്പിനെതിരെ പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിത്. പീതാംബര കുറുപ്പ് ജയിക്കില്ലെന്നു മണ്ഡലത്തിലെ നേതാക്കൾ, ഉമ്മൻ ചാണ്ടിയെയും കെ സുധാകരനെയും അറിയിച്ചു.

കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് എത്തിയേക്കുമെന്നാണ് വ്യക്തമാകുന്നത്. ഇതുസംബന്ധിച്ച് ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന നേത്യത്വത്തിന്റെ നിർദ്ദേശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയുമാണ് വികെ പ്രശാന്തിന് തുണയാകുന്നത്. വട്ടിയൂർക്കാവിലെ സാമുദായിക സമവാക്യങ്ങള്‍ നോക്കാതെ ഒരു പരീക്ഷണം എന്ന നിലയിലാണ് പ്രശാന്തിനെ മത്സരിപ്പിക്കാൻ സിപിഎം ഒരുങ്ങുന്നത്.

click me!