'വൻ സർപ്രൈസുകൾ പ്രതീക്ഷിക്കാം', കോൺഗ്രസ് ലോക്സഭാ സ്ഥാനാര്‍ത്ഥികളായി, പ്രഖ്യാപനം നാളെ 

Published : Mar 07, 2024, 11:23 PM ISTUpdated : Mar 07, 2024, 11:32 PM IST
'വൻ സർപ്രൈസുകൾ പ്രതീക്ഷിക്കാം', കോൺഗ്രസ് ലോക്സഭാ സ്ഥാനാര്‍ത്ഥികളായി, പ്രഖ്യാപനം നാളെ 

Synopsis

സ്ഥാനാർത്ഥികളിൽ വലിയ സർപ്രൈസുകൾ പ്രതീക്ഷിക്കാമെന്നും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ലിസ്റ്റിൽ ഉണ്ടാകുമെന്നുമായിരുന്നു കെ സുധാകരന്റെ പ്രഖ്യാപനം. 

ദില്ലി : കോൺഗ്രസിന്റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികളായി. നാളെ രാവിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. 16 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചുവെന്നും കോൺഗ്രസിന്റെ എല്ലാ സീറ്റുകളിലെ സ്ഥാനാർത്ഥികളുടെയും പ്രഖ്യാപനം നാളെ നടക്കുമെന്നും ദില്ലിയിൽ ച‍ര്‍ച്ചയിൽ പങ്കെടുക്കാൻ പോയ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അറിയിച്ചു. സ്ഥാനാർത്ഥികളിൽ വലിയ സർപ്രൈസുകൾ പ്രതീക്ഷിക്കാമെന്നും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ലിസ്റ്റിൽ ഉണ്ടാകുമെന്നുമായിരുന്നു കെ സുധാകരന്റെ പ്രഖ്യാപനം. കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കുമെന്നാണ് വിവരം.വയനാട് രാഹുൽ മത്സരിക്കുമെന്ന് നേതാക്കളറിയിച്ചു. സിറ്റിംഗ് എംപിമാർ മത്സരിക്കും. 

പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിലും നേതാക്കൾ പ്രതികരിച്ചു. പത്മജ മൂത്ത സഹോദരിയായിരുന്നു. കരുണാകരന്റെ മകളായതിനാൽ  ന്യായമല്ലാത്ത കാര്യങ്ങൾ വരെ ചെയ്തു കൊടുത്തു. ബംഗാളിനെയും ത്രിപുരയിലും 60% സിപിഎം നേതാക്കളും ബിജെപിയിലാണ്. കേരളത്തിലെ സിപിഎം എംഎൽഎ  ആയിരുന്ന ആൾ വരെ പോയി. പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് കേരളത്തിൽ ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ആയ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും സതീശൻ ആരോപിച്ചു. പത്മജ ബിജെപിയിൽ ചേർന്നതിൽ ഏറ്റവും ആഹ്ലാദം സിപിഎമ്മിനാണെന്നും സതീശൻ പറ‌ഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്