എകെജി സെന്‍റിറിന് നേരെ ആക്രമണം; ഇങ്ങനെ അബദ്ധം ചെയ്യാന്‍മാത്രം വിഡ്ഡികളല്ല കോണ്‍ഗ്രസുകാരെന്ന് ടി സിദ്ദിഖ്

Published : Jul 01, 2022, 01:02 PM ISTUpdated : Jul 01, 2022, 01:22 PM IST
എകെജി സെന്‍റിറിന് നേരെ ആക്രമണം; ഇങ്ങനെ അബദ്ധം ചെയ്യാന്‍മാത്രം വിഡ്ഡികളല്ല കോണ്‍ഗ്രസുകാരെന്ന് ടി സിദ്ദിഖ്

Synopsis

അതി വൈകാരികമായി മുദ്രാവാക്യം വിളിച്ച്‌ നീങ്ങിക്കൊണ്ടിരുന്ന അണികളെ ഒരു കല്ലെടുത്തെറിയാൻ പോലും പാർട്ടി അനുവദിച്ചില്ല.  ഇന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമ്പോൾ   ഇങ്ങനെയൊരു അബദ്ധം ചെയ്യാൻ മാത്രം വിഡ്ഡികളല്ല കോൺഗ്രസുകാരെന്നും ടി സിദ്ദിഖ് പറഞ്ഞു.

വയനാട്: സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുള്ള ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റക്കാരെ എത്രയും വേഗം പിടികൂടണമെന്നും കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ. . സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീയിട്ടത്‌ പോലെയോ, കോടിയേരി ബാലകൃഷ്ണന്റെ വീടിനും‌ നേരെ നടന്ന അക്രമണത്തിന്റേത്‌ പോലെയോ ആളെ കിട്ടാതെ പോകരുത്‌, പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ടി സിദ്ദിഖ് പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം.

സംഘടിതമായി വന്ന് കെപിസിസി ഓഫീസ്‌ അക്രമിച്ചപ്പോഴും ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ വീട്‌ അക്രമിച്ചപ്പോഴും എകെജി സെന്റർ അവിടെ തന്നെ ഉണ്ടായിരുന്നു. അതി വൈകാരികമായി മുദ്രാവാക്യം വിളിച്ച്‌ നീങ്ങിക്കൊണ്ടിരുന്ന അണികളെ ഒരു കല്ലെടുത്തെറിയാൻ പോലും പാർട്ടി അനുവദിച്ചില്ല.  ഇന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമ്പോൾ   ഇങ്ങനെയൊരു അബദ്ധം ചെയ്യാൻ മാത്രം വിഡ്ഡികളല്ല കോൺഗ്രസുകാരെന്നും ടി സിദ്ദിഖ് പറഞ്ഞു.

Read More : എകെജി സെന്റർ ബോംബേറ്: യുഡിഎഫ് തള്ളിപ്പറഞ്ഞില്ല, കെപിസിസി അധ്യക്ഷൻ അക്രമികളെ ന്യായീകരിക്കുന്നു: സിപിഎം

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ അക്രമണം അങ്ങേയറ്റം അപലപനീയമാണു. കുറ്റക്കാരേയും ആസൂത്രകരേയും എത്രയും പെട്ടെന്ന് പിടിക്കുകയും തക്കതായ ശിക്ഷ വാങ്ങി നൽകുകയും വേണം. ആഭ്യന്തര വകുപ്പിന്റെ മൂക്കിനു താഴെ പോലീസ്‌ കാവൽ നിൽക്കുന്ന എകെജി സെന്ററിനു പോലും സുരക്ഷയൊരുക്കാൻ കഴിയാത്ത സർക്കാർ എന്ന് ആളുകൾ അടക്കം പറയുമ്പോൾ പ്രതികളെ പിടിച്ച്‌ സത്യം പുറത്ത്‌ കൊണ്ട്‌ വരാൻ സർക്കാറിനു കഴിയണം. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീയിട്ടത്‌ പോലെയോ,  കോടിയേരി ബാലകൃഷ്ണന്റെ വീടിനും‌ നേരെ നടന്ന അക്രമണത്തിന്റേത്‌ പോലെയോ ആളെ കിട്ടാതെ പോകരുത്‌.

രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ അക്രമിച്ചിട്ട്‌ പോലും കോൺഗ്രസുകാർ അക്രമം അഴിച്ച്‌ വിടുകയോ സിപിഎം ഓഫീസുകൾ തകർക്കുകയോ ചെയ്യാതിരുന്നത്‌ കോൺഗ്രസിന്റെ നിലപാട്‌ അക്രമം അല്ലാത്തത്‌ കൊണ്ട്‌ തന്നെയാണ്. ബോംബ്‌ രാഷ്ട്രീയവും വടിവാൾ രാഷ്ട്രീയവും കേരളത്തിൽ പയറ്റുന്നത്‌ ആരാണെന്ന് നമുക്കറിയാവുന്നതാണു. സംഘടിതമായി വന്ന് കെപിസിസി ഓഫീസ്‌ അക്രമിച്ചപ്പോഴും ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ വീട്‌ അക്രമിച്ചപ്പോഴും എകെജി സെന്റർ അവിടെ തന്നെ ഉണ്ടായിരുന്നു. 

Read More : കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്;'എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം '

അതി വൈകാരികമായി മുദ്രാവാക്യം വിളിച്ച്‌ നീങ്ങിക്കൊണ്ടിരുന്ന അണികളെ ഒരു കല്ലെടുത്തെറിയാൻ പോലും പാർട്ടി അനുവദിച്ചില്ല. ജനാധിപത്യത്തിൽ അതിന്റെ ആവശ്യം ഇല്ല എന്ന് കോൺഗ്രസിനറിയാം. ഇന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമ്പോൾ കേരളം മാത്രമല്ല; ഇന്ത്യ ഒന്നാകെ അദ്ദേഹത്തെ ഉറ്റ്‌ നോക്കുമ്പോൾ ഇങ്ങനെയൊരു അബദ്ധം ചെയ്യാൻ മാത്രം വിഡ്ഡികളല്ല കോൺഗ്രസുകാർ. ഇന്നലെ രാത്രി എകെജി സെന്ററിൽ പടക്കം പൊട്ടിയാൽ രാഷ്ട്രീയമായി ആർക്കാണു നേട്ടം എന്ന് മിന്നൽ ഷിബുമാരുടെ പ്രതികരണത്തിൽ നിന്ന് ബോധ്യമാകുന്നുണ്ട്‌. അത്‌ കൊണ്ട്‌ എത്രയും പെട്ടെന്ന് പ്രതിയെ പിടിച്ച്‌ നിയമത്തിനു മുന്നിൽ കൊണ്ട്‌ വരണമെന്ന് മറ്റാരേക്കാളും കോൺഗ്രസ്‌ ആഗ്രഹിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും