തട്ടിപ്പ്, കൃത്രിമ രേഖ, നിയമനത്തിൽ അഴിമതി; സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണ ബാങ്കിനെതിരെ ആരോപണവുമായി കോൺഗ്രസ്

Published : Sep 08, 2021, 06:59 AM ISTUpdated : Sep 08, 2021, 08:16 AM IST
തട്ടിപ്പ്, കൃത്രിമ രേഖ, നിയമനത്തിൽ അഴിമതി; സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണ ബാങ്കിനെതിരെ ആരോപണവുമായി കോൺഗ്രസ്

Synopsis

നിക്ഷേപകർ പണം തിരികെ ചോദിക്കുമ്പോൾ  ബാങ്കിലെ അടിയന്തര അവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട സസ്പെണ്ട് അക്കൗണ്ടിൽ നിന്ന് പണം മറിച്ച് നൽകിയതിന്റെ രസീതുകളും കോൺഗ്രസ് പുറത്ത് വിട്ടു. 

പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ്. ബാങ്കിൽ ഇടപാടുകാ‍ർ അറിയാതെ സ്ഥിരം നിക്ഷേപത്തിൽ നിന്ന് മറ്റ് ചിലർക്ക് വായ്പ കൊടുക്കുന്നുവെന്നാണ് ആരോപണം. സസ്പെൻഡ് അക്കൗണ്ടിൽ കൃത്യമം കാണിച്ച രേഖകളും കോൺഗ്രസ് പുറത്ത് വിട്ടു

വർഷങ്ങളായി സിപിഎം ഭരണസമിതിയാണ് സീതത്തോട് സർവീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. നിക്ഷേപത്തിൽ നിന്ന് ലോൺ എടുക്കുക, വായപ്പക്കാർ അറിയാതെ ഈട് നൽകിയ ആധാരം മറിച്ച് പണയം വെക്കുക, നിയമനത്തിലെ അഴിമതി, നിയമനം ലഭിച്ചവരുടെ കൃത്രിമ  രേഖകളുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയാണ ബാങ്കിനെതിരായ ആക്ഷപങ്ങൾ. നിക്ഷേപകർ പണം തിരികെ ചോദിക്കുമ്പോൾ ബാങ്കിലെ അടിയന്തര അവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട സസ്പെണ്ട് അക്കൗണ്ടിൽ നിന്ന് പണം മറിച്ച് നൽകിയതിന്റെ രസീതുകളും കോൺഗ്രസ് പുറത്ത് വിട്ടു. 

2013 മുതൽ ബാങ്കിൽ കൃതൃമ രേഖകൾ ഉപയോഗിച്ചാണ് ഓഡിറ്റ് നടത്തുന്നതെന്നും വിമർശനം ഉണ്ട്. ഭരണ സമിതി ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നെന്നാണ് മറ്റൊരു ആരോപണം. കേരള ബാങ്കിൽ  നിന്ന് സ്വർണ പണയത്തിൻ മേൽ, ഓവർ ഡ്രാഫ്റ്റ് ഇനത്തിൽ കിട്ടിയ 7 കോടി രൂപയും പലിശയും തിരിച്ചടച്ചിട്ടില്ല. ഇതോടെ ബാങ്കിന് വായ്പ കിട്ടാതെയായി. നിലവിൽ സെക്രട്ടറി ബാങ്കിൽ നിന്ന് മാറി നിൽക്കുകയാണ്. പണം പിൻവലിക്കാൻ വരുന്ന നിക്ഷേപകരോട് സെക്രട്ടറി ഇല്ല എന്ന കാരണം പറയുകയാണ് ജീവനക്കാർ. സമഗ്രമായ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമരത്തിലാണ് കോൺഗ്രസ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും