മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ യു‍ഡിഎഫ് സമീപിച്ചു; തീരുമാനമെടുത്തിട്ടില്ലെന്ന് വിഎസിന്‍റെ മുന്‍ പിഎ എ സുരേഷ്

Published : Feb 10, 2026, 08:54 AM IST
A Suresh, UDF

Synopsis

മലമ്പുഴയിൽ വിഎസിന്‍റെ മുന്‍ പിഎ എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് നീക്കം. മത്സരിക്കുന്നതിൻ്റെ കാര്യത്തിൽ കോൺ​ഗ്രസ് നേതാക്കളെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് എ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് നീക്കം. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു എ സുരേഷ്. യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചു. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ്.

അതേസമയം, മത്സരിക്കുന്നതിൻ്റെ കാര്യത്തിൽ കോൺ​ഗ്രസ് നേതാക്കളെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് എ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺ​ഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. എന്നാൽ, ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാർട്ടിയിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും എ സുരേഷ് പറ‍ഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല കൊടിമര നിർമാണ ക്രമക്കേട്: സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ല; അറ്റകുറ്റപ്പണി നടത്തിയത് ഹൈക്കോടതി നിർദേശ പ്രകാരമെന്ന് അജയ് തറയിൽ
ശോഭന അടക്കം 3 പേർ, 2021ൽ നൽകുമെന്ന് പറഞ്ഞിട്ട് മറന്ന് പോയെന്ന് വിശദീകരണം; ഡി ലിറ്റിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കാലടി സ‍ർവകലാശാല