‘താങ്കളെ പോലുള്ള സംഘികളുടേത് മാറാരോഗം, ചികിത്സയില്ല: വി മുരളീധരന് തരൂരിന്‍റെ മറുപടി

Published : Mar 04, 2021, 09:18 PM IST
‘താങ്കളെ പോലുള്ള സംഘികളുടേത് മാറാരോഗം, ചികിത്സയില്ല: വി മുരളീധരന് തരൂരിന്‍റെ മറുപടി

Synopsis

'താങ്കളുടെ അസുഖം വേഗം ഭേദമാകട്ടെ, ആയുഷ്മാന്‍ ഭാരതിന് കീഴിനുള്ള ഏതെങ്കിലും ആശുപത്രിയില്‍ താങ്കള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാമെന്നായിരുന്നു തരൂരിന്  മുരളീധരന്റെ മറുപടി. 

തിരുവനന്തപുരം: പ്രധാനമന്ത്രി  നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തി ജിഡിപിയെ താരതമ്യം ചെയ്തുകൊണ്ടുള്ള  കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ ട്വീറ്റിനെ ചൊല്ലി വിദേശകാര്യ സഹമന്ത്രി വി മുരളീധരനും തരൂരും തമ്മിലുള്ള വാക്പോര് തുടരുകയാണ്.  പ്രധാനമന്ത്രിയെ പരിഹസിച്ചുള്ള തരൂര്‍  എംപിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിന് മറുപടിയുമായി  വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

'താങ്കളുടെ അസുഖം വേഗം ഭേദമാകട്ടെ, ആയുഷ്മാന്‍ ഭാരതിന് കീഴിനുള്ള ഏതെങ്കിലും ആശുപത്രിയില്‍ താങ്കള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാമെന്നായിരുന്നു തരൂരിന്  മുരളീധരന്റെ മറുപടി. മുരളീധരന്‍റെ കമന്‍റിന്  മലയാളത്തിൽ ചുട്ടമറുപടി  കൊടുത്തിരിക്കുകയാണ് ശശി തരൂർ. ‘എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്,  പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം,  താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ ‘ആയുഷ്മാൻ ഭാരതി’ൽ പോലും  ഒരു ചികിത്സയില്ല..’– തരൂർ കുറിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിതീവ്രമഴയിൽ നിന്നും ഇന്നും രക്ഷയില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് 3 ജില്ലകളിൽ, മഴ മുന്നറിയിപ്പും
സുപ്രീം കോടതിയിൽ സീനിയർ സ്റ്റാൻഡിങ് കോൺ‌സലായി എം.ആർ. രമേശ് ബാബു, നാല് സ്റ്റാൻഡിങ് കോൺസൽമാരെയും നിയമിച്ചു