
തിരുവനന്തപുരം: കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി വളരുമെന്ന പ്രചാരണത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും ലീഗുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോൺഗ്രസ് തകർന്നാൽ ബിജെപി വളരും എന്ന പ്രചാരണം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടാണ്. ജയിച്ചാലാണ് കോണ്‍ഗ്രസ് ബിജെപിയിലേക്ക് പോവുകയെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരുത്തിയത് ഓര്‍ക്കണം. നിലവിലെ പ്രചാരണം വിചിത്രവും രസകരവുമാണ്. ഹിന്ദു വർഗീയതയുടെ ആപത്ത് ന്യൂനപക്ഷങ്ങൾക്ക് അറിയാം. കേരളത്തില്‍ ന്യൂനപക്ഷം സുരക്ഷിതരാണ്.
ബിജെപിയുടെ തീവ്രവര്‍ഗീയതയെ പ്രതിരോധിക്കുന്ന ഏക സര്‍ക്കാരാണിത്. ഇതിനെതിരെ പ്രചാരണം നടത്തുന്നതിന്‍റെ ലക്ഷ്യം ജനത്തിന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയ്ക്കെതിരായ നിലപാടില്‍ എല്‍ഡിഎഫിന് ഉറപ്പുണ്ട്. ഈ ഉറപ്പ് യുഡിഎഫിന് ഇല്ലെന്നും പിണറായി കുറ്റപ്പെടുത്തി. ഇടതു പ്രസ്ഥാനങ്ങൾ ഉള്ള സ്ഥലങ്ങളിലും അവർ ആ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. വർഗീയതയുമായി പല സ്ഥലങ്ങളിൽ സമരസപ്പെടാൻ കോണ്ഗ്രസിന് മടി ഇല്ലായിരുന്നു. വഞ്ചനയുടെ ചാക്കുമായി ഇറങ്ങിയവർക്ക് തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകും. ഇതാണ് കോണ്ഗ്രസ് തകർച്ചയ്ക്ക് കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam