വികസിത് ഭാരത് സങ്കൽപ് യാത്ര ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നഗരസഭ ചെയര്‍പേഴ്സണ്‍,വിലക്കില്ലായിരുന്നെന്ന് വിശദീകരണം

Published : Jan 10, 2024, 10:18 AM IST
വികസിത് ഭാരത് സങ്കൽപ് യാത്ര ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നഗരസഭ ചെയര്‍പേഴ്സണ്‍,വിലക്കില്ലായിരുന്നെന്ന് വിശദീകരണം

Synopsis

ബാങ്ക് ലോൺ മേള എന്ന് പറഞ്ഞത് കൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള.പരിപാടിയില്‍ . പങ്കെടുക്കരുത് എന്ന പാർട്ടി നിർദ്ദേശം തനിക്ക് കിട്ടിയിട്ടില്ല

എറണാകുളം: എറണാകുളത്ത് വികസിത് ഭാരത് സങ്കൽപ് യാത്ര ഉദ്ഘാടനം ചെയ്ത് വിവാദത്തിലായി കോൺഗ്രസ് വനിതാ നേതാവ്. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ളയാണ് പരിപാടി  ഉദ്ഘാടനം ചെയ്തത്.കേന്ദ്ര സർക്കാരിന്‍റെ  പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തതിൽ ചെയർ പേഴ്സണെതിരെ കടുത്ത  വിമർശനം ഉയര്‍ന്നു.പരിപാടിയിൽ പങ്കെടുക്കരുതെന്നു പാർട്ടി നിർദ്ദേശം നിലവില്‍ ഉണ്ട്. രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘടന്‍ ചെയര്‍മാന്‍ എം മുരളിയാണ് ഇത് സംബന്ധിച്ച് തദ്ദേശ് സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മാസം 7നാണ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ്  ലക്ഷ്യം വച്ച്  കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ മുന്‍ നിര്‍ത്തി തന്ത്രപൂര്‍വ്വമാണ് ഇാ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍   ബാങ്ക് ലോൺ മേള എന്ന് പറഞ്ഞത് കൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് രാധാമണി പിള്ള വിശദീകരിച്ചു.പരിപാടിയില്‍ . പങ്കെടുക്കരുത് എന്ന പാർട്ടി നിർദ്ദേശം തനിക്ക് കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു  മരടിൽ സി.പി.എം കൗൺസിലർ സമാന പരിപാടി   ഉദ്ഘാടനം ചെയ്തത് നേരത്തേ വിവാദമായിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും