'നെഹ്റു കുടുംബം അം​ഗീകരിക്കുന്നവർക്ക് പിന്തുണ',തരൂരിനെ കെപിസിസി പിന്തുണക്കില്ല-കെ.മുരളീധരൻ

Published : Sep 20, 2022, 10:39 AM ISTUpdated : Sep 20, 2022, 10:42 AM IST
'നെഹ്റു കുടുംബം അം​ഗീകരിക്കുന്നവർക്ക് പിന്തുണ',തരൂരിനെ കെപിസിസി പിന്തുണക്കില്ല-കെ.മുരളീധരൻ

Synopsis

തരൂരിനെ പിന്തുണക്കുന്നതിൽ ജി 23 നേതാക്കൾക്കും ആശയക്കുഴപ്പം ഉണ്ടെന്നാണ് സൂചന . രാഹുൽ ​ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന് കൂടുതൽ പി സി സികൾ ആവശ്യപ്പെട്ടിട്ടുണ്ട്

തിരുവനന്തപുരം : കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ശശി തൂരിന്റെ മത്സരത്തിന് മുന്നിൽ കടമ്പകൾ ഏറെ. ശശി തരൂരിനെ കെ പി സി സി പിന്തുണക്കില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ പറഞ്ഞു . നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിൻ്റെ പിന്തുണയുണ്ടാകൂ. പത്രിക നൽകുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  തരൂരിനെ തള്ളി കൊടിക്കുന്നിൽ സുരേഷും രം​ഗത്തെത്തിയിരുന്നു. തരൂരിനെ പിന്തുണക്കുന്നതിൽ ജി 23 നേതാക്കൾക്കും ആശയക്കുഴപ്പം ഉണ്ടെന്നാണ് സൂചന . രാഹുൽ ​ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന് കൂടുതൽ പി സി സികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ 
കോ​ൺ​ഗ്രസ് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും . വ്യാഴാഴ്ച വിജ്ഞാപനം പുറത്തിറങ്ങും . 

 

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉറപ്പാകുന്നു, തരൂർ മൽസരിച്ചേക്കും, അശോക് ​ഗെലോട്ട് 26ന് പത്രിക നൽകും

ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മൽസരിച്ചേക്കും . ഇന്നലെ സോണിയ ​ഗാന്ധിയെ കണ്ട ശശി തരൂർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് . മത്സര രം​ഗത്ത് ഉള്ള കാര്യം രണ്ട് ദിവസത്തിനകം പരസ്യമാക്കും . രാഹുൽ അദ്ധ്യക്ഷനാകണമെന്ന് തരൂർ സോണിയ ഗാന്ധിയോട് പറഞ്ഞു . അല്ലെങ്കിൽ പ്രിയങ്കാ ​ഗാന്ധി അധ്യക്ഷ സ്ഥാനത്തെത്തണം എന്നും ശശി തരൂർ സോണിയ ​ഗാന്ധിയോട് പറഞ്ഞു . എന്നാൽ രാഹുൽ ​ഗാന്ധിയോ പ്രിയങ്ക ​ഗാന്ധിയോ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് സോണിയ വ്യക്തമാക്കി. ഇതോടെയാണ് മൽസര രം​ഗത്തേക്ക് തരൂർ വരുമെന്ന് ഉറപ്പായത്. ഇതിനിടെ അശോക് ​ഗെലോട്ട് ആ മാസം 26ന് നാമ നിർദേശ പത്രിക നൽകും

മൽസരം പാർട്ടിയുടെ ജനാധിപത്യ അടിത്തറ കൂടുതൽ ശക്തമാക്കുമെന്ന നിലപാടിലാണ് സോണിയ ​ഗാന്ധിയും. രാഹുലിനായുള്ള പ്രമേയങ്ങൾ കാര്യമാക്കുന്നില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. അതേസമയം രാഹുൽ ​ഗാന്ധി ഇല്ലെങ്കിൽ പ്രിയങ്ക ഗാന്ധി വരണമെന്ന് ദീപേന്ദർ ഹൂഢയും ആവശ്യപ്പെട്ടിട്ടുണ്ട്. 

കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് :തരൂരിനെതിരെ കേരള നേതാക്കള്‍ ' മത്സരിക്കാനുള്ള തീരുമാനം ഒറ്റക്കെടുത്തത്'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര, സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ; നാളെ അടിയന്തര യോഗം
'കൗൺസിലർ സുഗതൻ കൊടും ക്രിമിനൽ', നഗരസഭയിൽ നിന്നും പുറത്താക്കണമെന്ന് മേയറോട് ആവശ്യപ്പെട്ട് എൽഡ‍ിഎഫ്