ഉംറ കർമ്മങ്ങൾക്കും സന്ദർശക വിസയിലും പോയവരാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടതുകാരണം നാട്ടിലേക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടുന്നത്

ഡൽഹി: സംഘർഷ സാഹചര്യം മൂലം സൌദി അറേബ്യയിൽ കുടുങ്ങിയ മലയാളികളെ ഉടൻ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡുവിന് കത്തയച്ച് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ജി. ദേവരാജൻ. ഉംറ കർമ്മങ്ങൾക്കും സന്ദർശക വിസയിലും പോയവരാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടതുകാരണം നാട്ടിലേക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടുന്നത്. ഒപ്പം അടിയന്തര ചികിൽസ ആവശ്യമുള്ള രോഗികൾ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവരും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും കത്തിൽ ചൂണ്ടി കാണിക്കുന്നു. പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ സൌദിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും വിമാന സർവീസുകൾ നടത്തുന്നുണ്ട്. അതിനാൽ കോവിഡ് കാലത്തെ മാതൃകയിൽ ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കണമെന്നും ദേവരാജൻ കത്തിൽ ആവശ്യപ്പെട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം