ബഫർ സോണിൽ എന്ത് വില കൊടുത്തും കർഷകരുടെ താല്പര്യം സംരക്ഷിക്കും :രമേശ് ചെന്നിത്തല

Published : Dec 20, 2022, 06:36 PM IST
ബഫർ സോണിൽ എന്ത് വില കൊടുത്തും കർഷകരുടെ താല്പര്യം സംരക്ഷിക്കും :രമേശ് ചെന്നിത്തല

Synopsis

ഏരിയൽ സർവേ കൊണ്ട് കാര്യമില്ല. ഇന്നത്തെ തീരുമാനങ്ങൾ മല എലിയെ പ്രസവിച്ച പോലയാണെന്നും ഫീൽഡ് സർവേ പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ വേണം നടപ്പിലാക്കാനെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കോഴിക്കോട് : ബഫർ സോൺ വിഷയത്തിൽ മലയോര മേഖലയിലെ കർഷകരെ സംഘടിപ്പിച്ച് സമരവുമായി കോൺഗ്രസ്‌. കോഴിക്കോട് കൂരാച്ചുണ്ടിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷൻ രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എന്ത് വില കൊടുത്തും കർഷകരുടെ താല്പര്യം കോൺഗ്രസ്‌ സംരക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ പ്രഖ്യാപിച്ചു. 

''കെ റെയിൽ പെട്ടിയിൽ വെച്ചത് പോലെ ബഫർ സോണും പെട്ടിയിൽ വെപ്പിക്കും. കെ റെയിലിൽ ഒരിഞ്ച് പോലും പിന്നൊട്ട് പോകില്ലെന്നാണ് പിണറായി പറഞ്ഞത്. അവസാനം ഒരിഞ്ചല്ല ഒരുകിലോ മീറ്റർ പിന്നോട്ട് പോകേണ്ടി വന്നു. ഇത് തന്നെയാണ് ബഫര് സോണിലും സംഭവിക്കുക''. ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗം പ്രഹസനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

''ഏരിയൽ സർവേ കൊണ്ട് കാര്യമില്ല. ഇന്നത്തെ തീരുമാനങ്ങൾ മല എലിയെ പ്രസവിച്ച പോലയാണെന്നും ഫീൽഡ് സർവേ പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ വേണം നടപ്പിലാക്കാനെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 13 ദിവസം കൊണ്ട് ഒന്നും നടക്കില്ല. സീറോ ബഫർ സോൺ എന്ന നിലപാടും സർക്കാർ സ്വീകരിച്ചില്ല. ഉപഗ്രഹ സർവേ പൂർണമായും തള്ളിക്കളയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

'ബഫര്‍സോണ്‍ ഉപഗ്രഹ സർവ്വേ റിപോർട്ട് തള്ളണം,മാനുവൽ സർവ്വേ നടത്തണം' തലസ്ഥാനത്തെ മലയോരമേഖലയിലും പ്രതിഷേധം


 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം